Gulf

ഇസ്രായേല്‍ സൈനികായുധം ‘അയണ്‍ ഡോം’ ഗള്‍ഫ് മേഖലയിലേക്ക്; ഉപയോഗിക്കുന്നത് അമേരിക്ക

 

ഇസ്രായേലിന്റെ ഏറ്റവും മൂല്യമുള്ള സൈനികായുധങ്ങളിലൊന്നായ അയണ്‍ ഡോം ഇന്റര്‍സെപ്റ്റര്‍ ബാറ്ററികള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി ബെഹ്‌റൈന്‍, യുഎഇ നയതന്ത്ര കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഈ നീക്കം. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിന് പകരം ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈന്യമാകും ആയുധം ഉപയോഗിക്കുന്നത്. 2019ല്‍ അമേരിക്ക- ഇസ്രായേല്‍ കരാറിന്റെ അടിസ്ഥാനത്തിലാണിത്.

ഇസ്രായേല്‍ സൈന്യത്തിന്റെ അമൂല്യ ആഭരണം എന്നാണ് അയണ്‍ ഡോമിനെ വിശേഷിപ്പിക്കുന്നത്. ഹ്രസ്വ ദൂര റോക്കറ്റുകള്‍, 45 മൈല്‍ ദൂരത്ത് നിന്ന് വിന്യസിക്കുന്ന ഷെല്ലുകള്‍, മോര്‍ട്ടറുകള്‍ എന്നിവയെ തല്‍ക്ഷണം നശിപ്പിക്കാന്‍ അയണ്‍ ഡോമിന് കഴിയും.ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് ഈ ഡോം ബാറ്ററികള്‍ നിര്‍മിച്ചത്.

ഗള്‍ഫ് മേഖലയ്ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക അയണ്‍ ഡോം വിന്യസിക്കും. റഷ്യയുടെ ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായാണിത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.