India

ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

 

ഇന്ത്യ അന്താരാഷ്ട്ര ശാസ്‌ത്രോത്സവത്തിലെ പ്രധാന ആകര്‍ഷണമായ അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 60 രാജ്യങ്ങളില്‍നിന്നായി 634 ശാസ്ത്ര ചലച്ചിത്രങ്ങള്‍ മേളയില്‍ എന്‍ട്രിയായി ലഭിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ ജനകീയ വല്‍ക്കരണത്തിന് സഹായിക്കുന്ന വിധത്തില്‍ ചലച്ചിത്ര നിര്‍മ്മാണത്തിനുള്ള മികച്ച വേദിയാണിത്.

ശാസ്ത്രം,സാങ്കേതികവിദ്യ, കോവിഡ് അവബോധം, സ്വാശ്രയത്തിനായുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ചലച്ചിത്ര വൈവിധ്യം മേളയില്‍ അനുഭവിക്കാനാകുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമമാണ് സിനിമ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളര്‍ന്നുവരുന്ന ചലച്ചിത്ര സംവിധായകരെ പരിപോഷിപ്പിക്കാനും നമ്മുടെ പരിചയസമ്പത്ത് അവരുമായി പങ്കുവയ്ക്കാനുള്ള അവസരമാണ് ശാസ്ത്ര ചലച്ചിത്രമേള എന്ന് സംവിധായകനും ഐ എസ് എഫ് എഫ് ഐ, ജൂറി ചെയര്‍മാനുമായ മൈക്ക് പാണ്ഡെ അഭിപ്രായപ്പെട്ടു.

മേളയില്‍ ഇരുന്നൂറിലധികം ചിത്രങ്ങള്‍ ഓണ്‍ലൈനായി സ്‌ക്രീന്‍ ചെയ്തതിനുശേഷം പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത ചിത്രങ്ങള്‍ നാളെ (ഡിസംബര്‍ 25, 2020) പ്രഖ്യാപിക്കുമെന്ന് ഐ എസ് എഫ് എഫ് ഐ കോര്‍ഡിനേറ്റര്‍ നിമിഷ് കപൂര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.