Kerala

ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ മതിയാകുമോ?

കെ.അരവിന്ദ്‌

”പ്രതിമാസം വെറും 490 രൂപ അടച്ചാല്‍ ഒ രു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌”- ഒരു ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പരസ്യ വാചകമാണിത്‌. ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ ഓഫര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. പ്രതിമാസം ചെറിയ തുക മാത്രം നല്‍കിയാല്‍ ഒരു കോടി രൂപ ലൈഫ്‌ കവറേജ്‌ ലഭ്യമാകുന്നത്‌ തീര്‍ച്ചയായും ആകര്‍ഷകം തന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ മതിയാകുമോ?

ഒരു കോടി രൂപ എന്ന സംഖ്യയ്‌ക്കുള്ളി ല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജിനെ തളച്ചിടരുത്‌. ഒരു വ്യക്തിക്ക്‌ എത്ര രൂപയുടെ ലൈഫ്‌ കവറേജ്‌ ആവശ്യമാണെന്ന്‌ വിവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തീരു മാനിക്കേണ്ടത്‌.

പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക്‌ നി ലവിലുള്ള ജീവിതശൈലി നിലനിര്‍ത്തി കൊണ്ട്‌ ജീവിതം തുടരാന്‍ എത്ര പണം ആവ ശ്യമാണെന്ന്‌ കണക്കാക്കിയാണ്‌ ലൈഫ്‌ കവറേജ്‌ തീരുമാനിക്കേണ്ടത്‌. അതിനാല്‍ പോളിസി ഉടമയുടെ വാര്‍ഷിക വരുമാനത്തിന്റെ 15 മടങ്ങ്‌ എങ്കിലും ആയിരിക്കണം ലൈഫ്‌ ഇന്‍ ഷുറന്‍സ്‌ കവറേജ്‌. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ പത്ത്‌ ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ ആവശ്യമായ ഇന്‍ഷുറന്‍സ്‌ കവറേ ജ്‌ 1.5 കോടി രൂപയാണ്‌.

ഇത്‌ ഒരു രീതിയാണ്‌. നിങ്ങളുടെ കുടും ബത്തിന്‌ ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവുകളെയും നിലവിലുള്ള നിക്ഷേപ ത്തെയും ആധാരമാക്കി ലൈഫ്‌ കവറേജ്‌ നി ശ്ചയിക്കുന്നതാണ്‌ മറ്റൊരു രീതി.

രണ്ടാമത്തെ രീതി പ്രകാരം ഒരു വ്യക്തി അയാളുടെ തൊഴില്‍ ജീവിത കാലത്ത്‌ ആര്‍ ജിക്കാവുന്ന വരുമാനമാണ്‌ ആദ്യം കണക്കാ ക്കുന്നത്‌. ഇതില്‍ നിന്നും നിലവിലുള്ള ലൈ ഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജും സമ്പാദ്യവും മറ്റ്‌ നിക്ഷേപങ്ങളും കിഴിച്ചാല്‍ ആവശ്യമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ തുക എത്ര യെന്ന്‌ കണക്കാക്കാം.

ഉദാഹരണത്തിന്‌ 30 വയസുള്ള ഒരു വ്യക്തിയുടെ ഇപ്പോഴത്തെ വാര്‍ഷിക ചെലവ്‌ മൂന്ന്‌ ലക്ഷം രൂപയാണെന്ന്‌ കരുതുക. 60-ാമ ത്തെ വയസിലാണ്‌ അദ്ദേഹം വിരമിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി 30 വര്‍ഷം കൂടി ജോലി ചെയ്യുമെന്ന്‌ കണക്കാക്കാം. 30 വര്‍ഷ ത്തെ ജീവിത ചെലവ്‌ 3 ലക്ഷത്തെ 30 കൊണ്ട്‌ ഗുണിച്ചാല്‍ കിട്ടുന്ന 90 ലക്ഷം രൂപയെന്ന്‌ ക രുതാം.

ഇതിനൊപ്പം ഭവനവായ്‌പയുടെ അടച്ചു തീര്‍ക്കാനുള്ള ബാക്കി, കുട്ടികളുടെ വിദ്യാ ഭ്യാസത്തിനുള്ള ചെലവ്‌ തുടങ്ങിയവ കൂടി ചേര്‍ക്കേണ്ടതുണ്ട്‌. ഈ രണ്ട്‌ ചെലവുകളും 50 ലക്ഷം രൂപ വീതം കണക്കാക്കിയാല്‍ മൊ ത്തം ആവശ്യമായി വരുന്നത്‌ 1.90 കോടി രൂപ യാണ്‌.

ഇതില്‍ നിന്നും നിലവിലുള്ള ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജും മറ്റ്‌ സമ്പാദ്യങ്ങളും കിഴിക്കാം. നിലവില്‍ 20 ലക്ഷം രൂപയുടെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജും അത്ര തന്നെ തുകയുടെ സമ്പാദ്യവും ഉണ്ടെന്നിരിക്കട്ടെ. അപ്പോള്‍ ആവശ്യമായി വരുന്ന ലൈഫ്‌ ഇന്‍ ഷുറന്‍സ്‌ കവറേജ്‌ 1.50 കോടി (1.90-0.40=1.50) രൂപയായി കണക്കാക്കാം.

കേവലം ഒരു കോടി രൂപയുടെ ലൈഫ്‌ കവറേജ്‌ ഉറപ്പു വരുത്തിയതു കൊണ്ടു മാ ത്രം ഇന്‍ഷുറന്‍സ്‌ പര്യാപ്‌തമാകില്ലെന്ന്‌ ഈ ഉദാഹരണത്തില്‍ നിന്ന്‌ വ്യക്തമാണ്‌. അതുകൊണ്ട്‌ ടേം പോളിസി എടുക്കു ന്നതിന്‌ മുമ്പ്‌ ഇത്തരത്തില്‍ ആവശ്യമായ ലൈഫ്‌ കവറേജ്‌ നിര്‍ണയിക്കാന്‍ ശ്രദ്ധി ക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.