കെ.അരവിന്ദ്
”പ്രതിമാസം വെറും 490 രൂപ അടച്ചാല്‍ ഒ രു കോടി രൂപയുടെ ലൈഫ് കവറേജ്”- ഒരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പരസ്യ വാചകമാണിത്. ഒരു കോടി രൂപയുടെ ലൈഫ് കവറേജ് ഓഫര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിവായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രതിമാസം ചെറിയ തുക മാത്രം നല്‍കിയാല്‍ ഒരു കോടി രൂപ ലൈഫ് കവറേജ് ലഭ്യമാകുന്നത് തീര്‍ച്ചയായും ആകര്‍ഷകം തന്നെ. എന്നാല്‍ എല്ലാവര്‍ക്കും ഒരു കോടി രൂപയുടെ ലൈഫ് കവറേജ് മതിയാകുമോ?
ഒരു കോടി രൂപ എന്ന സംഖ്യയ്‌ക്കുള്ളി ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനെ തളച്ചിടരുത്. ഒരു വ്യക്തിക്ക് എത്ര രൂപയുടെ ലൈഫ് കവറേജ് ആവശ്യമാണെന്ന് വിവിധ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീരു മാനിക്കേണ്ടത്.
പോളിസി ഉടമ മരിച്ചാല്‍ ആശ്രിതര്‍ക്ക് നി ലവിലുള്ള ജീവിതശൈലി നിലനിര്‍ത്തി കൊണ്ട് ജീവിതം തുടരാന്‍ എത്ര പണം ആവ ശ്യമാണെന്ന് കണക്കാക്കിയാണ് ലൈഫ് കവറേജ് തീരുമാനിക്കേണ്ടത്. അതിനാല്‍ പോളിസി ഉടമയുടെ വാര്‍ഷിക വരുമാനത്തിന്റെ 15 മടങ്ങ് എങ്കിലും ആയിരിക്കണം ലൈഫ് ഇന്‍ ഷുറന്‍സ് കവറേജ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെങ്കില്‍ ആവശ്യമായ ഇന്‍ഷുറന്‍സ് കവറേ ജ് 1.5 കോടി രൂപയാണ്.
ഇത് ഒരു രീതിയാണ്. നിങ്ങളുടെ കുടും ബത്തിന് ഭാവിയില്‍ ആവശ്യമായി വരുന്ന ചെലവുകളെയും നിലവിലുള്ള നിക്ഷേപ ത്തെയും ആധാരമാക്കി ലൈഫ് കവറേജ് നി ശ്ചയിക്കുന്നതാണ് മറ്റൊരു രീതി.
രണ്ടാമത്തെ രീതി പ്രകാരം ഒരു വ്യക്തി അയാളുടെ തൊഴില്‍ ജീവിത കാലത്ത് ആര്‍ ജിക്കാവുന്ന വരുമാനമാണ് ആദ്യം കണക്കാ ക്കുന്നത്. ഇതില്‍ നിന്നും നിലവിലുള്ള ലൈ ഫ് ഇന്‍ഷുറന്‍സ് കവറേജും സമ്പാദ്യവും മറ്റ് നിക്ഷേപങ്ങളും കിഴിച്ചാല്‍ ആവശ്യമായ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് തുക എത്ര യെന്ന് കണക്കാക്കാം.
ഉദാഹരണത്തിന് 30 വയസുള്ള ഒരു വ്യക്തിയുടെ ഇപ്പോഴത്തെ വാര്‍ഷിക ചെലവ് മൂന്ന് ലക്ഷം രൂപയാണെന്ന് കരുതുക. 60-ാമ ത്തെ വയസിലാണ് അദ്ദേഹം വിരമിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഇനി 30 വര്‍ഷം കൂടി ജോലി ചെയ്യുമെന്ന് കണക്കാക്കാം. 30 വര്‍ഷ ത്തെ ജീവിത ചെലവ് 3 ലക്ഷത്തെ 30 കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന 90 ലക്ഷം രൂപയെന്ന് ക രുതാം.
ഇതിനൊപ്പം ഭവനവായ്‌പയുടെ അടച്ചു തീര്‍ക്കാനുള്ള ബാക്കി, കുട്ടികളുടെ വിദ്യാ ഭ്യാസത്തിനുള്ള ചെലവ് തുടങ്ങിയവ കൂടി ചേര്‍ക്കേണ്ടതുണ്ട്. ഈ രണ്ട് ചെലവുകളും 50 ലക്ഷം രൂപ വീതം കണക്കാക്കിയാല്‍ മൊ ത്തം ആവശ്യമായി വരുന്നത് 1.90 കോടി രൂപ യാണ്.
ഇതില്‍ നിന്നും നിലവിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കവറേജും മറ്റ് സമ്പാദ്യങ്ങളും കിഴിക്കാം. നിലവില്‍ 20 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും അത്ര തന്നെ തുകയുടെ സമ്പാദ്യവും ഉണ്ടെന്നിരിക്കട്ടെ. അപ്പോള്‍ ആവശ്യമായി വരുന്ന ലൈഫ് ഇന്‍ ഷുറന്‍സ് കവറേജ് 1.50 കോടി (1.90-0.40=1.50) രൂപയായി കണക്കാക്കാം.
കേവലം ഒരു കോടി രൂപയുടെ ലൈഫ് കവറേജ് ഉറപ്പു വരുത്തിയതു കൊണ്ടു മാ ത്രം ഇന്‍ഷുറന്‍സ് പര്യാപ്‌തമാകില്ലെന്ന് ഈ ഉദാഹരണത്തില്‍ നിന്ന് വ്യക്തമാണ്. അതുകൊണ്ട് ടേം പോളിസി എടുക്കു ന്നതിന് മുമ്പ് ഇത്തരത്തില്‍ ആവശ്യമായ ലൈഫ് കവറേജ് നിര്‍ണയിക്കാന്‍ ശ്രദ്ധി ക്കേണ്ടതുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.