India

ഐ പി എൽ: അവിശ്വസനീയ മത്സരത്തിനൊടുവിൽ രാജസ്ഥാന് ജയം

 

റൺസ് ഒഴുകിയ കളിയിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം. പഞ്ചാബ് ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റും മൂന്ന് പന്തും ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. തുടർച്ചയായ സിക്സറുകളിലൂടെ യുവതാരം രാഹുൽ ടിവാറ്റിയയാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണ്ണായകമായത്. സഞ്ജു സാംസണും രാജസ്ഥാൻ നിരയിൽ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും മികവിലാണ് കൂറ്റൻ സ്കോറിലെത്തിയത്. മായങ്ക് സെഞ്ച്വറി നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 183 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ഏഴ് സിക്സറുകളും പത്ത് ബൗണ്ടറികളുമടക്കം 50 പന്തിൽ 106 റൺസ് മായങ്ക് അടിച്ചുകൂട്ടി. രാഹുൽ 69 റൺസെടുത്തു. പഞ്ചാബ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 223 റൺസ് എടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്മിത്തിന്റെയും മലയാളിതാരം സഞ്ജു സാംസൻ്റെയും കരുത്തിൽ തിരിച്ചടിച്ചു. അർദ്ധ സെഞ്ച്വറി നേടിയയുടൻ സ്മിത്ത് പുറത്തായി. 42 പന്തിൽ 85 റൺസെടുത്ത് സഞ്ജു പുറത്തായപ്പോൾ രാജസ്ഥാൻ തോൽവി മണത്തു. പക്ഷെ അവിടെ നിന്നാണ് രാഹുൽ ടിവാറ്റിയയുടെ രക്ഷാപ്രവർത്തനം തുടങ്ങിയത്. അതുവരെ റൺസെടുക്കാൻ വിഷമിച്ച ടിവാറ്റിയ പിന്നീട് കളിയുടെ ഗതി തിരിച്ചു. ആദ്യം നേരിട്ട 18 ബോളിൽ 8 റൺസായിരുന്നു ടിവാറ്റിയയുടെ സമ്പാദ്യം. കോട്രലിനെ ഒരോവറിൽ അഞ്ച് സിക്സറടിച്ച ടിവാറ്റിയ 31 പന്തിൽ 51 റൺസ് എടുത്തു. ടിവാറ്റിയ പുറത്താകുമ്പോൾ രാജസ്ഥാൻ ജയത്തിനടുത്തെത്തിയിരുന്നു. ഒടുവിൽ മൂന്ന് പന്ത് ശേഷിക്കെ രാജസ്ഥാൻ ജയം സ്വന്തമാക്കി. സഞ്ജുവാണ് മാൻ ഓഫ് ദി മാച്ച്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.