സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോണ്‍ സമ്മാനമായി നല്‍കിയെന്ന യൂനിടാക് എം.ഡി സന്തോഷ് ഈപ്പെന്റെ മൊഴിയില്‍ നിയമനടപടി സ്വീകരിക്കാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് തിങ്കളാഴ്ച ചെന്നിത്തല വക്കീല്‍ നോട്ടീസ് അയക്കും. പരാമര്‍ശം പിന്‍വലിക്കാത്തപക്ഷം കോടതിയെ സമീപിക്കും.
യൂനിടാക്കിെന്റെ പേരില്‍ കൊച്ചിയിലെ കടയില്‍നിന്ന് ആറ് ഐ ഫോണുകളാണ് വാങ്ങിയത്. ഇതില്‍ അഞ്ച് ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിലൊന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലക്ക് കൈമാറിയെന്നാണ് ലൈഫ് മിഷന് ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്കിയ ഹരജിയില്‍ സന്തോഷ് ഈപ്പന് പറയുന്നത്.
എന്നാല്‍, ആരോപണം ചെന്നിത്തല തള്ളിയിരുന്നു. സന്തോഷ് ഈപ്പന് പറയുന്ന ഫോണിെന്റെ ഐ.എം.ഇ.ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുന്നയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചത്. ഐ.എം.ഇ.ഐ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നവരുടെ വിവരങ്ങളും പ്രതിപക്ഷനേതാവ് ശേഖരിച്ചതായാണ് സൂചന.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.