കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ വോഡാഫോണ്‍ നല്‍കിയ നികുതി തര്‍ക്കകേസില്‍ കമ്പിനിക്ക് അനുകൂല വിധി. വോഡാഫോണിന് 20,000 കോടിരൂപയുടെ നികുതി ബാധ്യതയുണ്ടെന്ന സര്‍ക്കാര്‍ വാദം തളളിയാണ് അന്താരാഷ്ട്ര കോടതി ടെലികോം കമ്പിനിക്ക് അനുകൂല വിധി പ്രഖ്യാപിച്ചത്.
വോഡാഫോണിന്മേല് ഇന്ത്യന്‍ സര്‍ക്കാര്‍ നികുതി ചുമത്തുന്നത് ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള നിക്ഷേപ കരാറിന്റെ ലംഘനമാണെന്ന് ആര്ബിട്രേഷന് ട്രൈബ്യൂണല്‍ വിധിച്ചു. വോഡാഫോണില്‍നിന്ന് കുടിശിക ഈടാക്കരുതെന്നും നിയമനടപടികള്‍ക്കായുള്ള ചെലവിനത്തില്‍ ഭാഗിക നഷ്ടപരിഹാരമായി 4000 കോടി (5.47 മില്യണ്‍ ഡോളര്‍) ഇന്ത്യ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഹച്ചിസണില്‍ നിന്നും 2007ലാണ് വോഡാഫോണ്‍ ടെലികോം കമ്പിനി ഏറ്റെടുക്കുന്നത്. ഇതോടെയാണ് നികുതി തര്‍ക്കത്തിന് തുടക്കമായത്. നികുതി പലിശ ഇനത്തില്‍ 12 കോടി രൂപയും പിഴ ഇനത്തില്‍ 7.9 കോടി രൂപയും സര്‍ക്കാര്‍ വോഡാഫോണിനോട് ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി നിയമപ്രകാരം ടി.ഡി.എസില്‍ നിന്ന് നികുതി ഈടാക്കി അടയ്ക്കാന്‍ വോഡാഫോണിന് ബാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കമ്പിനിയെ അറിയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ 2014ലാണ് വോഡാഫോണ്‍ നിയമപോരാട്ടം ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന തര്‍ക്കമാണ് അന്താരാഷ്ട്ര കോടതി തീര്‍പ്പാക്കിയത്. എന്നാല്‍ ഇതിനോട് കേന്ദ്ര ധനമന്ത്രാലയമോ വോഡാഫോണൊ പ്രതികരിച്ചിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.