കെ.അരവിന്ദ്
കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ പ്പോള്‍ ബാക്കി വന്ന ഒരു രൂപയ്‌ക്ക് മിഠായി വാങ്ങി കഴിച്ചാല്‍ കുട്ടികളെ രക്ഷിതാക്കള്‍ വഴക്ക് പറയാന്‍ സാധ്യതയില്ല. ഒരു രൂപയുടെ മൂല്യം അത്രയേറെ തുച്ഛമാണ്. എന്നാല്‍ ധനകാര്യ വിപണിയില്‍ സ്ഥിതി അല്‍പ്പം വ്യത്യ സ്‌തമാണ്. ഒരു രൂപക്ക് ഇന്‍ഷുറന്‍സ് പോളി സി പോലും വാങ്ങാന്‍ കിട്ടും. രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാര്‍ ക്ക് വെറും 49 പൈസയ്‌ക്ക് ഇന്‍ഷുറന്‍സ് കവ റേജ് ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പോളിസി എടുത്താല്‍ മതി. ടിക്കറ്റ് ബുക്ക് ചെയ്യുന്നതി നൊപ്പമാണ് ഇന്‍ഷുറന്‍സ് കവറേജ് കൂടി എടുക്കാനുള്ള അവസരം നല്‍കുന്നത്. രണ്ട് പേരുടെ യാത്രയ്‌ക്കായി ടിക്കറ്റ് ബുക്ക് ചെയ്യു മ്പോള്‍ പോളിസി കവറേജിനായി 98 പൈസ നല്‍കിയാല്‍ മതി. ഇന്‍ഷുറന്‍സ് കവറേജ് എ ടുത്തതിനു ശേഷം ഉപഭോക്താവിനെ പോളി സി സംബന്ധിച്ച വിശദാംശങ്ങള്‍ ഇ-മെയില്‍ വഴി അറിയിക്കും. തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക മ്പനിയുടെ വെബ്‌സൈറ്റില്‍ കയറി നോമിനി യെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനു ള്ള ലിങ്ക് മെയിലുണ്ടാകും.
മരണം, സ്ഥിരമായ ശാരീരിക ബലഹീന ത, ആശുപത്രിവാസം തുടങ്ങിയവ്‌യ്‌ക്കാണ് പരിരക്ഷ ലഭിക്കുന്നത്. മരണം സംഭവിക്കുകയാണെങ്കില്‍ പത്ത് ലക്ഷം രൂപ വരെയാണ് കവറേജ്. പൂര്‍ണമായ ശാരീരിക ബലഹീനതയ്‌ക്കും പത്ത് ലക്ഷം രൂപ വരെ കവറേജുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെ ങ്കില്‍ രണ്ട് ലക്ഷം രൂപ വരെ പരിരക്ഷയുണ്ട്. ഭൗതികാവശിഷ്‌ടങ്ങള്‍ കൊണ്ടുപോകുന്നതിന് 10,000 രൂപ വരെ ലഭിക്കും.
പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന എ ന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമിന്റെ പ്രീമി യം പ്രതിമാസം ഒരു രൂപയാണ്. പ്രതിവര്‍ഷം 12 രൂപയാണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രീ മിയമായി ഈടാക്കുന്നത്. രണ്ട് ലക്ഷം രൂപ വരെയാണ് പോളിസി ഉടമ മരിച്ചാല്‍ ലഭ്യമാകുന്ന തുക. കണ്ണുകളോ കാലുകളോ കൈകളോ ചികിത്സിച്ചു മാറ്റാനാകാത്ത വിധം നഷ്‌ടപ്പെടുകയാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ ലഭ്യമാകും.
ഒരു രൂപ മാത്രം പ്രീമിയം നല്‍കിയാല്‍ മ തിയെങ്കിലും സമഗ്ര ഇന്‍ഷുറന്‍സ് കവറേജി ന് ഇത് അപര്യാപ്‌തമാണ്. ഒരു വ്യക്തിയുടെ പ്രതിവര്‍ഷ വരുമാനത്തിന്റെ പത്ത് മടങ്ങെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യ മാണെന്നിരിക്കെ രണ്ട് ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് പര്യാപ്‌തല്ല. സമഗ്രമായ പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജിനും പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന പകരമാകുന്നില്ല.
ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ നേരത്തെ ഇന്‍ഷുറന്‍ സിനുള്ള ചെലവ് ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈയിടെ മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഉപഭോക്താക്കളില്‍ നിന്ന് തന്നെ ഈടാക്കി തുടങ്ങുകയാണ് ചെയ്‌തത്.
ഈ സ്‌കീമില്‍ രണ്ട് ലക്ഷം രൂപയാണ് യാത്രക്കാര്‍ക്ക് മരണം സംഭവിച്ചാല്‍ ലഭ്യമാകു ന്ന കവറേജ്. ഇത് അപര്യാപ്‌തമാണ്. പ്രതിവര്‍ഷ വരുമാനത്തിന്റെ പത്ത് മടങ്ങെങ്കിലും ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമാ ണ്. അതുകൊണ്ടുതന്നെ സ്വന്തം നിലയില്‍ ഒരു ടേംപോളിസിയും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസിയും എടുക്കുന്നതാണ് ഉചിതം. പ്രീമിയം കുറയുക എന്നതിനേക്കാള്‍ പ്രധാനം നമുക്ക് ആവശ്യമായ കവറേജ് ലഭിക്കുക എന്നതിനാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.