UAE

ദേശീയ പതാകയെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; യുഎഇ മന്ത്രാലയം

 

അബുദാബി: ദേശീയ പതാകയെ അവഗണിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 25 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ. യുഎഇ പതാകയെ പരസ്യമായി അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്ത് വെച്ച് അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവരും പിഴക്ക് ഉത്തരവാദികളാണെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂട്ടര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

1971 ലെ ഫെഡറല്‍ നിയമത്തിലെ നമ്പര്‍ 2 ലെ ആര്‍ട്ടിക്കിള്‍ (3) അനുസരിച്ച് യൂണിയന്‍ പതാക ഉപേക്ഷിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ഏതെങ്കിലും വിധത്തില്‍ അപമാനിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 10 വര്‍ഷത്തില്‍ കുറയാത്തതും 25 ല്‍ കൂടാത്തതുമായ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഈ നിയമമാണ് ഇപ്പോള്‍ കടുപ്പിച്ചിരിക്കുന്നത്. തടവ് ശിക്ഷയോടൊപ്പം ഇനി മുതല്‍ പിഴയും നല്‍കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ദുരുപയോഗം ചെയ്താലും ശിക്ഷയുണ്ടാകും. ട്വിറ്ററിലൂടെയും മറ്റും ഇതുസംബന്ധിച്ച ബോധവത്കരണം നടക്കുകയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.