കെ.അരവിന്ദ്
ഓരോ വ്യക്തിക്കും പ്രത്യേകമായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നതിന് പകരം കുടുംബത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു പോളിസിക്കു കീഴിലായി പരിരക്ഷ ലഭ്യമാക്കുന്നുവെന്നതാണ് ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളുടെ സവിശേഷത. ഉദാഹരണത്തിന് ഒരു കുടുംബത്തില്‍ മൂന്ന് അംഗങ്ങളുണ്ടെങ്കില്‍ ഓരോ വ്യക്തിക്കും ഒരു ല ക്ഷം രൂപയുടെ പരിരക്ഷയുള്ള പ്രത്യേക പോ ളിസികള്‍ എടുക്കുന്നതിനു പകരം ഫ്‌ളോ ട്ടിംഗ് രീതിയില്‍ മൂന്ന് വ്യക്തികള്‍ക്കുമായി മൂന്ന് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ഫാമിലി ഫ്‌ളോട്ടര്‍ പോളിസി എടുക്കാം.
കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുമിച്ച് കവറേജ് ലഭിക്കുന്ന ഫാമിലി ഫ്‌ളോട്ടര്‍ പോ
ളിസി എടുക്കുമ്പോള്‍ പ്രീമിയം ഇനത്തിലുള്ള ചെലവ് കുറയുമെന്നതാണ് പ്രത്യേകത. ഓ
രോ വ്യക്തിക്കും പ്രത്യേകമായി പോളിസി എടുക്കുന്നതിന് നല്‍കേണ്ടതിനേക്കാള്‍ കുറ ഞ്ഞ പ്രീമിയം മാത്രമേ ഫാമിലി ഫ്‌ളോട്ടര്‍ പോളിസി എടുക്കുമ്പോള്‍ വരുന്നുള്ളൂ. ഇങ്ങനെ ചെയ്യുമ്പോള്‍ 30 ശതമാനം വരെ പ്രീമിയം തുക ലാഭിക്കാനാകും.
ഫാമിലി ഫ്‌ളോട്ടര്‍ പോളിസി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. ഉദാഹരണത്തിന് മൂന്ന് ലക്ഷം രൂപയുടെ ഫാമിലി ഫ്‌ളോട്ടര്‍ പോളിസി എടുത്ത ഒരു കുടുംബത്തിന് ഫ്‌ളോട്ടിംഗ് രീതിയില്‍ മൂന്ന് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നു. കുടുംബനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടര ലക്ഷം രൂപയുടെ ആശുപത്രി ചെലവ് ഉണ്ടാവുകയും ചെയ്‌തുവെന്നിരിക്കട്ടെ. ഈ ചെലവ് മുഴുവന്‍ ഫാമിലി ഫ്‌ളോട്ടര്‍ പോളിസിക്കു കീഴിലായി ക്ലെയിം ചെയ്യാം. അതേ സമയം കുടുംബത്തിലെ ഓരോ വ്യ ക്തിക്കും ഒരു ലക്ഷം രൂപ വീതം കവറേജു ള്ള ഇന്‍ഡിവിഡ്വല്‍ പോളിസികളാണ് എടുത്തതെങ്കില്‍ കുടുംബനാഥന് പരമാവധി ഒരു ലക്ഷം രൂപയുടെ ക്ലെയിം മാത്രമാണ് ലഭിക്കുക.
അതേസമയം ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍ക്ക് ചില ന്യൂനതകളുമുണ്ട്. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍ പുതുക്കുന്നത്. കുടുംബത്തി ലെ മുതിര്‍ന്ന അംഗത്തിന് 60 വയസ് പിന്നിട്ടാല്‍ മിക്ക ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളും പുതുക്കുക സാധ്യമല്ല. അതായത് കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് 60 വയസ് പി ന്നിട്ടാല്‍ അദ്ദേഹത്തിന് മുതിര്‍ന്ന പൗരന്‍ മാര്‍ക്കായുള്ള പ്രത്യേക പോളിസിയും മറ്റ് അംഗങ്ങള്‍ക്കായി ഇന്‍ഡിവിഡ്വല്‍ പോളിസികളും എടുക്കേണ്ടി വരും.
പുതിയ പോളിസികള്‍ എടുക്കുമ്പോള്‍ നിലവിലുള്ള അസുഖങ്ങള്‍ക്ക് കവറേജ് ലഭിക്കുന്നതിനായി 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും. ക്ലെയിം ഉന്നയിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന നോം ക്ലെയിം ബോണ സും നഷ്‌ടമാകും.
ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവ് കൂടി വരുന്ന സാഹചര്യത്തില്‍ ഫാമിലി ഫ്‌ളോട്ടര്‍ പോളിസികള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആ രോഗ്യ ഇന്‍ഷുറന്‍സ് വില്‍പ്പനയുടെ കണ ക്കുകളില്‍ ഈ പ്രവണതയാണ് പ്രതിഫലിക്കുന്നത്. മുഴുവന്‍ ഇന്‍ഷുറന്‍സ് തുകയ്‌ക്കും ക്ലെയിം ഉണ്ടാകുന്നത് വളരെ വിരളമായാണെന്നിരിക്കെ ഇന്‍ഷുറന്‍സ് കമ്പനികളെ സംബന്ധിച്ചിടത്തോളം ഫാമിലി ഫ്‌ളോട്ടര്‍ പോളിസികളുടെ വില്‍പ്പനയാണ് കൂടുതല്‍ ലാഭകരം.
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടു ക്കുമ്പോള്‍ മതിയായ കവറേജ് ഉറപ്പുവരു ത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപത്രി വാസ ചെലവുകളും ചികിത്സാ ചെലവുകളും കുതി ച്ചുയരുന്ന സാഹചര്യത്തില്‍ കവറേജ് തുക പര്യാപ്‌തമായി ഉയര്‍ത്തേണ്ടതുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.