Kerala

ചികിത്സയ്‌ക്ക്‌ ഇന്‍ഷുറന്‍സ്‌ മാത്രം മതിയോ?

കെ.അരവിന്ദ്‌

രോഗങ്ങള്‍ നമ്മെ തേടിയെത്തുന്നത്‌ മുന്നറിയിപ്പില്ലാതെയാണ്‌. അതുകൊണ്ടു ത ന്നെ രോഗബാധിതനാകുന്ന സ്ഥിതിവിശേഷത്തെ നേരിടാനായി സാമ്പത്തികമായി ഒരു ങ്ങിയിരിക്കേണ്ടതുണ്ട്‌. മിക്കവരും തന്റെയോ ജീവിത പങ്കാളിയുടെയോ ഗ്രൂപ്പ്‌ മെഡിക്കല്‍ ഇന്‍ഷുറന്‍സ്‌ പരിരക്ഷയെയാണ്‌ ആശ്രയിക്കുന്നത്‌. സ്വന്തമായി ഇന്‍ഷുറന്‍സ്‌ പോളി സിയെടുക്കുന്നവരാണ്‌ മറ്റൊരു കൂട്ടര്‍. ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുക മാത്രമാണോ അപ്രതീക്ഷിതമായി ആശുപ ത്രി വാസത്തിലേര്‍പ്പെടുന്ന സ്ഥിതിവിശേഷത്തെ നേരിടാനുള്ള മാര്‍ഗം? ആരോഗ്യ ഇന്‍ ഷുറന്‍സ്‌ എടുക്കാനുള്ള യോഗ്യതയില്ലാത്തവര്‍ എന്തുചെയ്യും?

ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസിക്കുള്ള ചെലവ്‌ പ്രതിവര്‍ഷം അടയ്‌ക്കുന്ന പ്രീമിയമാണ്‌. അസുഖത്തെ തുടര്‍ന്ന്‌ ആശുപത്രി യില്‍ പ്രവേശിപ്പിക്കുകയാണെങ്കില്‍ ഉണ്ടാ കുന്ന ചെലവ്‌ പൂര്‍ണമായോ ഭാഗികമായോ ഇന്‍ഷുറന്‍സ്‌ കമ്പനി വഹിക്കുന്നു. അതേസമയം ചില രോഗങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനി കവറേജ്‌ നല്‍കുന്നില്ല. പോളിസി എടുക്കുമ്പോഴുണ്ടായിരുന്ന അസുഖങ്ങള്‍ ക്കു നിശ്ചിത കാലയളവിനു ശേഷമേ കവ റേജ്‌ ലഭിക്കുകയുള്ളൂ.

സാധാരണ നിലയില്‍ ഇരുപത്തഞ്ചിനും നാല്‍പ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരു ടെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ്‌ ക്ലെയിമുകള്‍ വളരെ കുറവാണ്‌. ഇക്കാലയളവില്‍ മിക്കവരും തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനി യുടെ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉപയോ ഗപ്പെടുത്തുന്നവരുമായിരിക്കും.

ഈ വസ്‌തുത പരിഗണിച്ച്‌ സ്വന്തമായി ആശുപത്രി ചെലവുകള്‍ക്കുള്ള പണം കണ്ടെ ത്തുന്നതാകുമോ ഉചിതം? ഇരുപത്തഞ്ച്‌ വയസ്‌ പ്രായമുള്ളവര്‍ക്ക്‌ ഗ്രൂപ്പ്‌ ഇന്‍ഷുറന്‍സ്‌ കവറേജുള്ളപ്പോള്‍ മറ്റൊരു വ്യക്തിഗത ആ രോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി കൂടി എടു ക്കുന്നതിന്‌ പകരം ആസൂത്രിതമായ നിക്ഷേ പത്തിലൂടെ അടിയന്തിര വൈദ്യ ചികിത്സാ ആവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്താ വുന്നതാണ്‌. ഇതിനായി മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി (സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌ മെന്റ്‌ പ്ലാന്‍) വഴി നിക്ഷേപിക്കാവുന്നതാണ്‌.

എല്ലാ മാസവും എസ്‌ഐപി വഴി 3000 രൂപ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച തുക കണ്ടെത്താനാകും. ഉദാഹരണ ത്തിന്‌ പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന്‌ ലഭിക്കുകയാണെങ്കില്‍ പ്രതിമാസം 3000 രൂപ നിക്ഷേപി ക്കുന്ന ഒരാള്‍ക്ക്‌ പത്ത്‌ വര്‍ഷം കൊണ്ട്‌ ഏഴ്‌ ലക്ഷം രൂപ സ്വരൂപിക്കാനാകും. 20 വര്‍ഷത്തി നുള്ളില്‍ സമാനമായ റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപ മൂല്യം 30 ലക്ഷം രൂ പയായി ഉയരും. ഉദാഹരണത്തിന്‌ 25 വ യസിലാണ്‌ നിക്ഷേപം ആരംഭിക്കുന്ന തെങ്കില്‍ 45 വയസാകുമ്പോഴേക്കും ലഭിക്കുന്നത്‌ 30 ലക്ഷം രൂപയായിരിക്കും. ഇത്‌ വൈദ്യചികിത്സാ ചെലവ്‌ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്നതാണ്‌.

അതുപോലെ നിലവിലു ള്ള അസുഖങ്ങള്‍ക്ക്‌ പരിരക്ഷ ലഭിക്കാത്തതിനാല്‍ ഇന്‍ഷുറ ന്‍സ്‌ പോളിസി എടുക്കുന്ന വര്‍ പ്രത്യേകമായി ഒരു ഫണ്ട്‌ കൂടി കരുതേണ്ടതാണ്‌. നിലവിലുള്ള ഏതെങ്കിലും അസുഖത്തിന്റെ പേരില്‍ ഇന്‍ ഷുറന്‍സ്‌ കമ്പനി പോളിസി അ നുവദിക്കാതിരിക്കുകയാണെങ്കി ല്‍ വൈദ്യ ചികിത്സയുടെ ആവ ശ്യങ്ങള്‍ക്കായി സ്വയം ഒരു പ്രത്യേ ക ഫണ്ട്‌ കണ്ടെത്തേണ്ടിവരും. ഇതിനും എസ്‌ഐപിയെ ആശ്രയിക്കാവു ന്നതാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.