Kerala

വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയം വര്‍ധിക്കുമ്പോള്‍ എന്തുചെയ്യണം?

കെ.അരവിന്ദ്‌

വാഹന ഉടമകള്‍ക്ക്‌ അധിക ചെലവ്‌ വരുത്തിവെക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ഓരോ വര്‍ഷവും കുത്തനെയാണ്‌ ഉയരുന്നത്‌. വാഹന ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ധനയുണ്ടാകുന്നതിന്‌ കാരണം വാഹന ഇന്‍ഷുറന്‍സ്‌ ക്ലെയിം ഓരോ വര്‍ഷവും വര്‍ധിക്കുന്നതാണ്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതെ റോഡിലോടുന്ന വാഹനങ്ങളുടെ എ ണ്ണം വളരെ കൂടുതലാണെന്നതും പ്രീമിയം വര്‍ ധിക്കുന്നതിന്‌ കാരണമാകുന്ന ഒരു ഘടകമാണ്‌.

ഇന്ത്യയിലെ ഇരുചക്ര വാഹനങ്ങളില്‍ മൂ ന്നില്‍ രണ്ടും ഇന്‍ഷുറന്‍സ്‌ ഇല്ലാതെയാണ്‌ റോഡില്‍ ഓടുന്നതെന്നാണ്‌ ഏകദേശ കണക്ക്‌. ഇരുചക്ര വാഹനങ്ങള്‍ ഷോറൂമുകളില്‍ നിന്ന്‌ ഇറങ്ങുന്നത്‌ നിര്‍ബന്ധിത ഇന്‍ഷുറന്‍ സോടു കൂടിയാണ്‌. എന്നാല്‍ രണ്ടാം വര്‍ഷത്തോടു കൂടി മിക്ക വാഹനങ്ങള്‍ക്കും ഇന്‍ഷു റന്‍സ്‌ പരിരക്ഷ ഇല്ലാതാകുന്നു.

ഇന്‍ഷുറന്‍സ്‌ പുതുക്കാന്‍ പല വാഹന ഉടമകളും മറക്കുകയോ ബോധപൂര്‍വം തന്നെ വേണ്ടെന്നുവെക്കുകയോ ചെയ്യുന്നതാണ്‌ കാരണം. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ്‌ ഉണ്ടെങ്കില്‍ പ്രീമിയം കുറയാന്‍ സാധ്യതയുണ്ട്‌. ക്ലെയിം ഇനത്തിലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ നഷ്‌ടം കുറയാന്‍ പ്രീമിയം ഇനത്തിലുള്ള വരുമാനം വര്‍ധിക്കുന്നത്‌ സഹായകമാകും.

ഉദാഹരണത്തിന്‌ റോഡില്‍ ഓടുന്ന 10,000 വാഹനങ്ങളില്‍ 50 വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നുവെന്നും ഇതു വഴിയുണ്ടാകുന്ന നഷ്‌ടം 50,000 രൂപയാണെന്നും കരുതുക. എല്ലാ വാഹനങ്ങള്‍ക്കും ഇന്‍ഷൂറന്‍സ്‌ ഉണ്ടെങ്കില്‍ ഒരു വാഹനത്തിന്‌ വരുന്ന ശരാശരി റിസ്‌ക്‌ പ്രീമിയം 50,000/10,000=5 രൂപയാണെന്ന്‌ കണക്കാക്കാം. അതേസമയം 5000 വാഹനങ്ങള്‍ മാത്രമേ ഇന്‍ഷൂര്‍ ചെയ്‌തിട്ടുള്ളൂവെങ്കില്‍ റിസ്‌ക്‌ പ്രീമിയം 50,000/5,000=10 രൂപയായി ഉയരും. പ്രീമിയം കുറയണമെങ്കില്‍ ഇന്‍ഷൂര്‍ ചെയ്യപ്പെടുന്ന വാഹനങ്ങളടെ എ ണ്ണം വര്‍ധിക്കണമെന്ന്‌ ഈ ഉദാഹരണത്തില്‍ നിന്ന്‌ വ്യക്തമാണല്ലോ.

വാഹന ഇന്‍ഷുറന്‍സ്‌ പുതുക്കുന്നത്‌ നിര്‍ ബന്ധമായിട്ടും അത്‌ ലംഘിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ നിയമലംഘനം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സര്‍ ക്കാറിന്റെ ഭാഗത്തുനിന്നും ഉ ണ്ടാകേണ്ടതുണ്ട്‌. എന്നാല്‍ പൊലീസിന്റെ റോഡരികിലുള്ള പരിശോധനയല്ലാതെ ഇന്‍ഷുറന്‍സ്‌ പുതുക്കാ ത്ത വാഹന ഉടമകളെ കണ്ടെത്താന്‍ നിലവില്‍ കാര്യമായ മറ്റ്‌ നടപടികള്‍ ഒന്നും അധികൃതര്‍ സ്വീകരിക്കുന്നില്ല.

ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീക രിച്ചാല്‍ നിയമം അനുസരിക്കുന്ന വാഹന ഉടമകള്‍ക്കായിരിക്കും അതിന്റെ ഗുണം ലഭിക്കുന്നത്‌. പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്‌ക്കാന്‍ ഇന്‍ഷുറന്‍സിന്റെ പകര്‍പ്പ്‌ കാണിക്കുന്നത്‌ നിര്‍ബന്ധമാക്കുന്നതു പോലുള്ള നടപടികള്‍ക്ക്‌ ഒരി പരിധി വരെ ഫലം കാണാ ന്‍ കഴിയും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.