India

അദ്ധ്യാപകര്‍ക്ക് ആദരം അർപ്പിക്കാൻ തപാൽ വകുപ്പിന്റെ നൂതന പദ്ധതി

 

അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിന് അവസരമൊരുക്കി ഭാരതീയ തപാല്‍ വകുപ്പ്. അദ്ധ്യാപകരെ ആദരിക്കാനും അനുമോദിക്കാനുമുള്ള ഇ-പോസ്റ്റ് പ്രചാരണത്തിനാണ് തപാല്‍വകുപ്പ് അവസരമൊരുക്കുന്നത്. നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാനായി പ്രചോദിപ്പിക്കുകയും അതിന് വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്ത ഗുരുനാഥര്‍ക്ക് വേണ്ടി ഈ മാസം ഒന്നുമുതല്‍ നാലുവരെയാണ് ഇ-പോസ്റ്റ് അയക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ചീഫ് പോസ്റ്റ്മാസ്റ്റർ ‍ജനറല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അദ്ധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിന് അദ്ധ്യാപകരുടെ കൈകളില്‍ ഇത് എത്തിക്കും. ഗുരുനാഥര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കും ഈ അവസരം ഉപയോഗിക്കാം. താൽപര്യമുള്ളവർ‍ എ4 വലിപ്പത്തിലുള്ള കടലാസില്‍ പരമാവധി 300 വാക്കുകളിൽ കവിയാത്ത സന്ദേശം എഴുതി അടുത്തുള്ള തപാല്‍ ഓഫീസില്‍ ചെന്നാൽ‍ അവ ഇ-പോസ്റ്റായി അയക്കാം. കത്തൊന്നിന് പത്തുരൂപയാണ് നിരക്ക്. കത്തു ലഭിക്കേണ്ട അദ്ധ്യാപകന്റെ മേല്‍വിലാസം കൃത്യമായി രേഖപ്പെടുത്തണം. അതോടൊപ്പം അയക്കുന്ന വ്യക്തിയുടെ പേരും ഫോണ്‍നമ്പരും കൂടി ഉള്‍പ്പെടുത്തണം.

ഈ കത്തുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ വിലാസത്തിലുള്ള തപാല്‍ ഓഫീസുകളിലേക്ക് എത്തിച്ചുകൊടുക്കും. അവിടെ നിന്ന് അതിന്റെ പകര്‍പ്പെടുത്ത് വിലാസക്കാരനായ ഗുരുനാഥന് അദ്ധ്യാപകദിനത്തിന് മുമ്പായി ഈ സന്ദേശം എത്തിച്ചുകൊടുക്കുകയും ചെയ്യും. ജീവിതത്തിന്റെ മുന്നോട്ടുള്ള വഴികളില്‍ തങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശികളായ അദ്ധ്യാപകർ ഓര്‍മ്മിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാമെന്നും ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.