Kerala

നിരപരാധി 521 ദിവസമായി ജയിലിൽ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

 

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസിൽ കോടതി വെറുതെവിട്ടയാൾ ജാമ്യമെടുക്കാൻ ആളില്ലാതെ 521 ദിവസമായി  ജയിലിൽ കഴിയുന്നത് എങ്ങനെയാണെന്ന്   അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് നിർദ്ദേശം നൽകിയത്.30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. 2019 ഏപ്രിൽ 7 ന് ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ  മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് 30 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ  ജില്ലാ പോലീസ് മേധാവി ആവശ്യപ്പെടണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

മണ്ണഞ്ചേരി ആറാം വാർഡ് കണ്ടത്തിൽ വീട്ടിൽ ജോഷിയെ (58) ജയിൽ മോചിതനാക്കാൻ കോടതി ഉത്തരവിട്ടിട്ടും  ജയിലിൽ നിന്ന് വിട്ടയക്കാത്തത്  സംബന്ധിച്ച് തിരുവനന്തപുരം  സെൻട്രൽ ജയിൽ സൂപ്രണ്ട് കമ്മീഷനിൽ വിശദീകരണം നൽകണം. ജയിൽ വിഭാഗം ഡിജിപിയും ഇക്കാര്യം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഒക്ടോബർ 17 ന് മാത്രമേ ജോഷിയെ ജയിലിൽ നിന്ന് വിട്ടയക്കാൻ കഴിയുകയുള്ളുവെന്നാണ് ജയിൽ അധികൃതർ പറയുന്നത്. കോടതി ഉത്തരവ് തപാൽ മാർഗ്ഗം കിട്ടണമെന്നാണ് ജയിൽ അധികൃതടെ നിലപാട്. അതേ സമയം ഉത്തരവ് കോടതിയിൽ നിന്ന്  ഇ മെയിൽ വഴി  ലഭിച്ചിരുന്നു.

2019 ഏപ്രിൽ 7 ന് മണ്ണഞ്ചേരി പാർട്ടി ഓഫീസ് കത്തിയ കേസിലാണ് ജോഷിയെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.  തെളിവില്ലാതെ കോടതി വിട്ടയച്ചെങ്കിലും ജോഷി ഒരു വലിയ ശിക്ഷാ കാലം അനുഭവിച്ചു. ജോഷിക്ക് ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ മൂന്ന് മക്കളുമുണ്ട്. പണമില്ലാത്തതുകൊണ്ടാണ് വീടുകാർക്ക് ജോഷിയെ ജാമ്യത്തിലിറക്കാൻ കഴിയാതിരുന്നത്.കെട്ടിട നിർമ്മാണ തൊഴിലാളിയാണ് ഇയാൾ.  ജോഷിയുടെ കേസ് വാദിച്ചത് ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ്. കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയെക്കാൾ കൂടുതൽ  ദിവസം ഒരാളെ ജയിലിൽ കിടത്താൻ പാടില്ലെന്നാണ് നിയമമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.