Kerala

ലോക്ക്ഡൗണിന് ശേഷം കേരളത്തിലെത്തിയത് 20 ഐ.ടി കമ്പനികള്‍

 

കോവിഡ് ലോക്ക്ഡൗണിന് ശേഷം കേരളത്തിലേക്ക് പുതിയതായി എത്തിയത് 20 ഐ.ടി കമ്പനികള്‍. നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ച് കമ്പനികള്‍ വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പുതിയ കമ്പനികള്‍ വന്നതോടെ മുന്നൂറിലധികം പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. നൂറു ദിവസത്തിനുള്ളില്‍ ടെക്‌നോപാര്‍ക്കില്‍ 500 ഉം ഇന്‍ഫോപാര്‍ക്കില്‍ ആയിരവും സൈബര്‍പാര്‍ക്കില്‍ 125ഉം പുതിയ തൊഴിലവസരങ്ങള്‍ സൃഷടിക്കപ്പെടുമെന്നാണ് കരുതുന്നത്.

ടെക്നോസിറ്റിയിലെ ഐ. ടി കെട്ടിട സമുച്ചയം, ടെക്നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ ടോറസ് ഗ്രൂപ്പിന്റെ ഐ. ടി കെട്ടിടം, ടെക്നോസിറ്റിയിലും ടെക്നോപാര്‍ക്ക് ഒന്നാം ഘട്ടത്തിലും നടപ്പാക്കുന്ന ബ്രിഗേഡ് പദ്ധതി, ഇന്‍ഫോപാര്‍ക്കിലെ ബ്രിഗേഡ് കാര്‍ണിവല്‍, ലുലു കമ്പനികളുടെ പദ്ധതികള്‍ എന്നിവയാണ് ഐ. ടി മേഖലയില്‍ കേരളത്തിലെ പ്രധാനപ്പെട്ട പുതിയ പദ്ധതികള്‍. ടെക്നോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിന്‍വിഷ് എന്ന കമ്പനി ഒരു ഏക്കറില്‍ ഐ. ടി കാമ്പസ് നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നൂറു കോടി രൂപയുടെ പദ്ധതിയാണിത്. കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കേരളത്തിലെ ഐ. ടി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്തിയിട്ടുണ്ട്. ടെക്നോസിറ്റിയില്‍ നൂറു കോടി മുതല്‍ മുടക്കില്‍ രണ്ടു ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മിക്കുന്ന സര്‍ക്കാര്‍ ഐ. ടി കെട്ടിടം ഈ വര്‍ഷം ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊരട്ടി ഇന്‍ഫോപാര്‍ക്ക്, ഐ ബി എസിന്റെ ഐടി കാമ്പസ് എന്നിവയുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷത്തോടെ ആരംഭിക്കും. കാസ്പിയന്‍ ടെക്‌നോളജി പാര്‍ക്ക്, മീഡിയ സിസ്റ്റം ഇന്ത്യാ സൊല്യൂഷന്‍സ്, കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ പ്ലഗ്ഗ് ആന്റ് പ്ലേ ബിസിനസ്സ് ഓഫീസ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

കോവിഡിനെ തുടര്‍ന്ന് കമ്പനികള്‍ ഹൈബ്രിഡ് വര്‍ക്കിങ് സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് ഫ്രം ഓഫീസ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തന രീതിയാണിത്. നിലവില്‍ ഐ. ടി പാര്‍ക്കുകളില്‍ അഞ്ചു മുതല്‍ പത്ത് ശതമാനം വരെ ജീവനക്കാരാണ് എത്തുന്നത്. പുതിയ രീതിയിലൂടെ കമ്പനികള്‍ക്ക് 85 ശതമാനം വരെ ഉത്പാദനക്ഷമത കൈവരിക്കാനായിട്ടുണ്ട്. കോവിഡിന് ശേഷവും 20 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം തുടരുമെന്നാണ് കമ്പനികള്‍ നല്‍കുന്ന സൂചന. നിലവില്‍ കേരളത്തിലെ ഐ. ടി പാര്‍ക്കുകളില്‍ ഏകദേശം 1.10 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഐ. ടി പാര്‍ക്കുകളിലൂടെ നേരിട്ടല്ലാതെ 3.30 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുണ്ട്

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.