ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 826 പേര്‍ക്ക് പരിക്കേറ്റതായി ഇന്തൊനീസ്യന്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.കൂടുതല്‍ മരണങ്ങളും ഇന്തോനേഷ്യയിലെ സുലാവേസി പ്രവിശ്യയിലെ മമുജു റീജന്‍സിയിലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മമുജു റീജന്‍സിയിലെ 9 പേര്‍ മരിച്ചിരുന്നു.
ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നത്. സുലവേസി അധികൃതര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും വേണ്ടി 2,84,000 ഡോളര്‍ അനുവദിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ 15,000ത്തോളം പേര്‍ ഭവനരഹിതരായാണ് കണക്ക്.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പല പ്രദേശങ്ങളിലേയും താമസക്കാരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
2004 ഡിസംബറില്‍ ഇന്തോനേഷ്യയുടെ സുമാത്ര ദ്വീപിന്റെ വടക്ക് ഭാഗത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്തൊനീസ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്, മറ്റ് ഒന്‍പത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച സുനാമിയില്‍ 230,000 പേരാണ് മരിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.