കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ശേഖരിക്കുന്നു. അടുത്ത ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ ഒരുങ്ങുന്നവര്‍ എംബസ്സിയില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ നാട്ടില്‍ പോകാനായി നേരത്തെ നിരവധി പ്രവാസികള്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പലരും യാത്ര ചെയ്തിട്ടില്ല. ഇതേ തുടര്‍ന്നാണ് നാട്ടില്‍ പോകാന്‍ ഒരുങ്ങുന്ന പ്രവാസികളുടെ യഥാര്‍ത്ഥ കണക്കു ലഭ്യമാക്കുന്നതിന് വേണ്ടി എംബസി പുതിയ രജിസ്ട്രേഷന് ഡ്രൈവ് ആരംഭിച്ചത്.
അടുത്ത ദിവസങ്ങളില്‍ റീപാട്രിയേഷന്‍ വിമാനങ്ങളില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര പുറപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എംബസ്സി വെബ്സൈറ്റില്‍ നല്കിയ ലിങ്കില്‍ പേര് ചെയ്യണമെന്ന് എംബസ്സി നിര്‍ദേശിച്ചു. പേര്, ഈ-മെയില്‍, കുവൈത്തിലെ ഫോണ്‍ നമ്പര്‍, വന്ദേഭാരത് ദൗത്യത്തിനായി നേരത്തെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍, വിസ സ്റ്റാറ്റസ്, ഇന്ത്യയിലെ സംസ്ഥാനം, അടുത്തുള്ള വിമാനത്താവളം എന്നീ വിവരങ്ങള്‍ സഹിതം നവംബര്‍ അഞ്ചിനകം രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി നേരത്തെ നടത്തിയ രജിസ്ട്രേഷന് പകരമല്ല പുതിയ നിര്‍ദേശം എന്നും ഇപ്പോഴത്തെ ശരിയായ ഡിമാന്‍ഡ് അറിയാന്‍ നിശ്ചിതകാലത്തേക്ക് നടത്തുന്ന വിവര ശേഖരണമാണിതെന്നും എംബസി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.