Breaking News

ഐഐടി യുഎഇയിലും, ബിടെകും പിഎച്ച്ഡിയുമുള്‍പ്പടെ കോഴ്‌സുകള്‍

പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇന്ത്യയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനം യുഎഇയില്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.

ദുബായ് : പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കും

വെള്ളിയാഴ്ച ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായുള്ള വിഷന്‍ ഡോക്യമെന്റിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയാട്ട് ഓഫ് ടെക്‌നോളജിക്ക് യുഎഇയില്‍ ഓഫ് ഷോര്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ അവസരം ഒരുങ്ങുന്നതായി പ്രഖ്യാപനമുള്ളത്.

ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി 23 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്ള സ്ഥാപനമാണ് ഇത്തരത്തില്‍ പിച്ച്എഡി, ബിടെക് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കുക.

രാജ്യത്തിന് പുറത്ത് ആദ്യമായാണ് ഐഐടി ആരംഭിക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറല്‍ കോഴ്‌സുകളാണ് ഐഐടികള്‍ ഓഫര്‍ ചെയ്യുന്നത്. ഡെല്‍ഹി, ബോംബെ, ഖര്‍ഘ്പൂര്‍, മദ്രാസ് എന്നിവയാണ് പ്രധാനപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍.

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിലൂടെയാണ് ഐഐടികളിലേക്ക് പ്രവേശനം ലഭിക്കുന്നത്.

2021 ഒക്ടോബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക കരാറിന്റെ കരട് തയ്യാറാക്കിയത്. തുടര്‍ന്ന് 2022 ഫെബ്രുവരി 18 ന് ഡെല്‍ഹിയില്‍ കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.