കോവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.
ഒരു ദശലക്ഷം ജനസംഖ്യയിൽ കണക്കാക്കുമ്പോൾ ഇന്ത്യയിലെ മരണനിരക്ക് ലോകത്തെ തന്നെ ഏറ്റവും താണ നിരക്കാണ്. ആഗോളതലത്തിൽ ഒരു ദശലക്ഷത്തിന് ശരാശരി 130 മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിന് 73 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,628 പേർ രോഗമുക്തി നേടിയതോടെ കൂടുതൽ പേർ രോഗമുക്തിനേടുന്നുവെന്ന സ്ഥിരമായ പ്രവണതയും ഇന്ത്യയിൽ തുടരുന്നു.
നിലവിൽ ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 83.84 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച രോഗബാധിതരിൽ 74.36 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽരോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശും കർണാടകയും തൊട്ടുപിന്നിലുണ്ട്.
സജീവമായ കോവിഡ് കേസുകളിൽ 77 ശതമാനവും 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമാണ്. 2.6 ലക്ഷത്തിലധികം സജീവ കേസുകളുമായി മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ. തുടർച്ചയായ പന്ത്രണ്ടാം ദിവസവും സജീവമായ കേസുകളുടെ എണ്ണം 10 ലക്ഷത്തിൽ താഴെയെന്ന പ്രവണതയും ഇന്ത്യ നിലനിർത്തുന്നുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് സജീവമായ കേസുകളുടെ എണ്ണം 9,44,996 ആണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 79,476 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കേസുകളിൽ 78.2 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് പത്ത് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്. പുതിയ കേസുകളിൽ 16,000 ത്തോളം രോഗബാധിതർ മഹാരാഷ്ട്രയിൽ നിന്നാണ്. 9,258 പുതിയ കേസുകളുമായി കേരളം രണ്ടാം സ്ഥാനത്തെത്തിയപ്പോൾ കർണാടകത്തിൽ 8000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,069 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംഭവിച്ച കോവിഡ് മരണങ്ങളിൽ 84.1 ശതമാനവും, 10 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലാണ്.
ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 39.66 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. 424 മരണങ്ങളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. തൊട്ടു പിന്നിലുള്ള കർണാടകയിൽ 125 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.