India

രാജ്യത്ത് 24 മണിക്കൂറില്‍ 90,802 പേര്‍ക്ക് കോവിഡ്; ബ്രസീലിനെ മറികടന്ന് ലോകത്ത് ഇന്ത്യ രണ്ടാമത്

 

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് 41.37 ലക്ഷം രോഗബാധിതരുളള ബ്രസീലിനെ ഇന്ത്യ മറികടന്നത്. ഇന്ത്യയില്‍ നിലവില്‍ 42.04 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1,016 പേര്‍ മരിച്ചു. ഇതുവരെ 32.50 ലക്ഷം പേര്‍ രോഗമുക്തി നേടി.

നിലവില്‍ 7.16 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. പ്രതിദിന രോഗബാധയില്‍ ആഴ്ചയിലെ കൂടുതല്‍ ദിവസങ്ങളിലും ലോകത്ത് ഇന്ത്യ തന്നെയാണ് മുന്നില്‍. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്.

മഹാരാഷ്ട്രയില്‍ ഇന്നലെ 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ഒമ്ബത് ലക്ഷം കടന്നു. ഇന്നലെ 328 പേര്‍ മരിച്ചതോടെ ആകെ മരണം 26,604 ആയി ഉയര്‍ന്നു. രോഗംബാധിച്ചവരില്‍ 6.44 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 2.35 ലക്ഷം പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.

ആന്ധ്രയില്‍ ഇന്നലെ 10,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 4.98 ലക്ഷമായി. ഇതുവരെ 4,417 പേര്‍ മരിച്ചു. 3.94 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 99,689 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ 2.72 കോടി ജനങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.93 കോടി പേര്‍ രോഗമുക്തി നേടി. നിലവില്‍ 7.02 ലക്ഷം പേരാണ് ചികിത്സയിലുളളത്. ഇതുവരെ 8.87 ലക്ഷം പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇന്നലെ മാത്രം 2.31 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 4,129 പേര്‍ മരിക്കുകയും ചെയ്തു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, സൗത്ത് ആഫ്രിക്ക എന്നി രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത്. അമേരിക്കയില്‍ 64.60 ലക്ഷം ജനങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.93 ലക്ഷം പേര്‍ മരിച്ചു. 37.25 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ അമേരിക്കയില്‍ 25.41 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസീലില്‍ ഇതുവരെ 41.37 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33.17 ലക്ഷം പേര്‍ രോഗമുക്തി നേടി. 1.26 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ 6.93 ലക്ഷം ആളുകളാണ് ചികിത്സയിലുളളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.