ആരോഗ്യ, ഔഷധ മേഖലകളില്‍ ഇസ്രയേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ധാരണപത്രം ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ പരിശീലനവും വിനിമയവും, മനുഷ്യവിഭവശേഷി വികസനത്തിനുള്ള സഹായവും ആരോഗ്യ ക്ഷേമ സംവിധാനങ്ങളുടെ നിര്‍മ്മാണവും തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ ഇസ്രേയേലുമായി സഹകരിക്കും.
ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കോസ്മെറ്റിക്സ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച വിവരങ്ങളുടെ കൈമാറ്റം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യ അപകട സ്ഥിതി വിലയിരുത്തുന്നതിനും മറ്റു പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിദഗ്ധരുടെ സേവനം പരസ്പരം പങ്കുവെക്കല്‍, കാലാവസ്ഥ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ഹരിത ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് വിദഗ്ധരുടെ സേവനം പരസ്പരം പങ്കുവയ്ക്കല്‍, പ്രാധാന്യമുള്ള വിവിധ വിഷയങ്ങളില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങി പരസ്പര താല്‍പര്യമുള്ള വിഷയങ്ങളിലെല്ലാം സഹകരിക്കാന്‍ ധാരണ പത്രത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ധാരണ പത്രത്തിലെ സഹകരണ വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, ശില്പശാലകള്‍ എന്നിവയില്‍ ഇന്ത്യയും ഇസ്രായേലും തങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ധാരണ പത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.