COVID-19

ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയില്‍

 

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കോവിഡ്  മരണനിരക്ക് തുടർച്ചയായി കുറഞ്ഞുവരുന്നു. ഇന്നത്തെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. ദശലക്ഷം പേരിലെ  മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.  ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ  12 മടങ്ങും യുകെയിൽ 13 മടങ്ങും  ഇത്  കൂടുതലാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടൽ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നു. 1578 പ്രത്യേകകോവിഡ്  ആശുപത്രികൾ രാജ്യത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്നു. കോവിഡ്  ചികിത്സയിൽ സ്വീകരിക്കേണ്ട മാതൃകാ സുരക്ഷാമാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ പരിചരണവും  ചികിത്സയും ഉറപ്പുവരുത്തി മരണ നിരക്ക് കുറയ്ക്കുന്നതിന് ഐ സി യു ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി ന്യൂഡൽഹിയിലെ  എയിംസിൽ ‘ഇ – ഐസിയു’ സംവിധാനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രി ഐസിയു കളിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കായി എല്ലാ ചൊവ്വ,  വെള്ളി ദിവസങ്ങളിലും ഈ രംഗത്തെ വിദഗ്ധർ ടെലി / വീഡിയോ കൺസൾട്ടേഷൻ വഴി ആശയവിനിമയം നടത്തി വരുന്നു. 2020 ജൂലൈ 8 മുതലാണ് ആഴ്ചയിൽ രണ്ടുതവണയുള്ള ടെലി/ വീഡിയോ കൺസൾട്ടേഷൻ സെഷൻ ആരംഭിച്ചത്.

ഇതുവരെ  ഇതിൽ 17 സെഷനുകൾ നടക്കുകയും 204 സ്ഥാപനങ്ങൾ പങ്കെടുക്കുകയും ചെയ്തു. ഇതുകൂടാതെ ഐസിയുവിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ്  രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കായി പ്രത്യേക ചോദ്യോത്തര പട്ടിക ന്യൂഡൽഹി എയിസും കേന്ദ്ര  ആരോഗ്യ മന്ത്രാലയവും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഈ ചോദ്യോത്തരങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ  വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കൂടാതെ https://www.mohfw.gov.in/pdf/AIIMSeICUsFAQs01SEP.pdfഎന്ന  ലിങ്കിലും അവ ലഭിക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.