Editorial

മാന്ദ്യത്തില്‍ നിന്ന്‌ കരകയറാന്‍ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്‌

 

പൊതുവെ 2021ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ പ്രതീക്ഷയാണ്‌ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്‌. ബിറ്റ്‌കോയിന്‍ തുടങ്ങിയ സാങ്കല്‍പ്പിക ആസ്‌തി മേഖലകളിലേക്ക്‌ നിക്ഷേപം വന്‍തോതില്‍ ഒഴുകിയതിന്റെ കാരണവും അതുതന്നെ. അതേസമയം ഈ നിക്ഷേപ പ്രവാഹം കൊണ്ടുമാത്രം സമ്പദ്‌വ്യവസ്ഥ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഈ വര്‍ഷത്തോടെ പരിഹരിക്കപ്പെടുമെന്നും സര്‍വം ശുഭമയമാകുമെന്നുമുള്ള നിഗമനത്തിലേക്ക്‌ എടുത്തു ചാടരുതെന്നാണ്‌ രഘുറാം രാജനെ പോലുള്ള ധനകാര്യ ശാസ്‌ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നത്‌. കാര്യങ്ങള്‍ പഴയ പടിയാകാന്‍ ദീര്‍ഘമായ സമയം ആവശ്യമായി വരുമെന്ന്‌ അദ്ദേഹം ചൂണ്ടികാട്ടുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി മുന്‍കൂട്ടി പ്രവചിച്ച രഘുറാം രാജന്റെ നിലവിലുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്‌.

വാക്‌സിന്‍ കുത്തിവെപ്പ്‌ തുടങ്ങിയതോടെ കോവിഡിനെ കുറിച്ചുള്ള ഭീതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ഇത്‌ കോവിഡിനെതിരായ മുന്‍കരുതലുകള്‍ നേരത്തേതു പോലെ പാലിക്കുന്നതില്‍ അശ്രദ്ധ കാട്ടുന്നതിനും ജനങ്ങളെ പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ്‌ നിയന്ത്രണവിധേയമായാലും സമ്പദ്‌വ്യവസ്ഥ കോവിഡ്‌ കാലത്തിന്‌ മുമ്പത്തെ സ്ഥിതിയിലെത്താന്‍ ഏറെ സമയമെടുക്കും. പൂട്ടിപോയ ചെറുകിട ബിസിനസുകളും വ്യാപാര സ്ഥാപനങ്ങളും പുന:സ്ഥാപിക്കുക ഏറെ ശ്രമകരമായ ജോലിയാണ്‌. അതിനുള്ള സാമ്പത്തിക പിന്തുണയൊന്നും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നുമില്ല. നഷ്‌ടപ്പെട്ട തൊഴിലുകളില്‍ എത്ര ശതമാനം പുന:സ്ഥാപിക്കപ്പെടുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു.

കോവിഡിന്‌ മുമ്പ്‌ അഞ്ച്‌ ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ നേരിടുന്നത്‌ സാമ്പത്തിക തളര്‍ച്ചയാണ്‌. ഈ സ്ഥിതിയില്‍ നിന്നും പഴയ വളര്‍ച്ചാനിരക്കിലേക്ക്‌ തിരികെയെത്തുക എളുപ്പമല്ലെന്ന്‌ രഘുറാം രാജന്‍ ചൂണ്ടികാട്ടുന്നു.

ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കുന്ന ബജറ്റിനെ ചുറ്റിപ്പറ്റി ഒട്ടേറെ പ്രതീക്ഷകളാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. കോവിഡ്‌ ബാധിത സമ്പദ്‌വ്യവസ്ഥയെ അഭിമുഖീകരിക്കുന്ന ആദ്യത്തെ ബജറ്റില്‍ പുതിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷ. അതേ സമയം ക്ഷേമ പ്രഖ്യാപനങ്ങള്‍ക്കും ബാലന്‍സിംഗ്‌ കൂടിയേ തീരൂ. ആദായനികുതി ഇളവ്‌ പോലുള്ള ആവശ്യങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിഗണിക്കാനാകുന്നതല്ല.

ആദായനികുതിയില്‍ ഗണ്യമായ ഇളവുകള്‍ നല്‍കുന്നതിന്‌ വേണ്ട സാമ്പത്തിക ശേഷി സര്‍ക്കാരിന്‌ ഇല്ല എന്നതാണ്‌ വസ്‌തുത. 2019ല്‍ കോര്‍പ്പറേറ്റ്‌ നികുതി വെട്ടിക്കുറച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവിന്‌ വന്ന 1.4 ലക്ഷം കോടി രൂപയുടെ ചോര്‍ച്ച നികത്താന്‍ ഇതുവരെ സര്‍ക്കാരിന്‌ സാധിച്ചിട്ടില്ല. ഇതിനിടെ അത്രയ്‌ക്കൊന്നും സാമ്പത്തിക ബാധ്യത വരുത്തിവെക്കില്ലെങ്കിലും മറ്റൊരു നികുതി ഇളവ്‌ കൂടി പ്രഖ്യാപിക്കാനുള്ള ത്രാണി സര്‍ക്കാരിനില്ല.

ആദായനികുതിയില്‍ കാര്യമായ ഇളവുകള്‍ നല്‍കാന്‍ തയാറാകരുതെന്നാണ്‌ സമ്പദ്‌വ്യവസ്ഥയുടെ അതിജീവനത്തിന്‌ മുന്‍തൂക്കം നല്‍കണമെന്ന്‌ വാദിക്കുന്ന രഘുറാം രാജനെ പോലുള്ള സാമ്പത്തിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. മധ്യവര്‍ഗത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിഗത ആദായ നികുതി നിരക്കുകളില്‍ ഇളവ്‌ വരുത്തരുതെന്നും തൊഴിലുറപ്പു പദ്ധതി പോലു ള്ള സ്‌കീമുകളിലൂടെ ഗ്രാമീണ ജനങ്ങളുടെ കൈയിലേക്ക്‌ കൂടുതല്‍ പണമെത്തുന്നതിനുള്ള വഴികള്‍ തുറയ്‌ക്കുകയാണ്‌ ചെയ്യേണ്ടതെന്നും രഘുറാം രാജന്‍ പറയുന്നു.

സാമ്പത്തിക മാന്ദ്യം എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ ആദ്യം ചെയ്യേണ്ടത്‌ പ്രശ്‌നത്തിന്റെ ഗൗരവം എത്രത്തോളമുണ്ടെന്ന്‌ വിലയിരുത്തുകയാണ്‌. പ്രശ്‌നം താല്‍ക്കാലികമാണെന്ന മനോഭാവം ഒഴിവാക്കണം. മോശപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരാതെ ഒളിപ്പിച്ചുവെക്കുന്നതു കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല. സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനുള്ള ആയുധങ്ങള്‍ കണ്ടെത്തുന്നതിനാണ്‌ മുന്‍ഗണന കൊടുക്കേണ്ടത്‌

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.