ഡല്‍ഹി: ഇന്ത്യയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. 1.85 ലക്ഷം (1,85,662)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.74 % മാത്രമാണ്. 28 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 5000ല്‍ താഴെ രോഗികളായി. 28 സംസ്ഥാനങ്ങള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. ഇതുവരെ 14 ലക്ഷത്തോളം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി 17,130 പേരാണ് രോഗ മുക്തരായത്.14,256 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 28 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ അയ്യായിരത്തില്‍ താഴെ മാത്രം രോഗികള്‍. ആകെ രോഗമുക്തരുടെ എണ്ണം 1,03,00,838 ആയി ഉയര്‍ന്നു. 96.82%ആണ് രോഗമുക്തി നിരക്ക്. ചികിത്സയില്‍ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വര്‍ധിച്ച് 1,01,15,176 ആയി. 28 സംസ്ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍.
2021 ജനുവരി 23 രാവിലെ എട്ടുമണി വരെയുള്ള കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം(13,90,592) ഗുണഭോക്താക്കള്‍ രാജ്യമെമ്പാടും നടത്തിവരുന്ന വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ വാക്‌സിന്‍ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 6,241 സെഷനുകളിലായി 3,47,058 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതുവരെ 24,408 സെഷനുകള്‍ നടന്നു.
പുതുതായി രോഗമുക്തരായവരുടെ 84.30% വും പത്ത് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. 6,108 പേര്‍ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 3,419 പേരും കര്‍ണാടകയില്‍ 890 പേരും രോഗ മുക്തരായി. പുതിയ രോഗബാധിതരുടെ 79.99%വും 6 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ 6,753 പേര്‍. മഹാരാഷ്ട്രയില്‍ 2,779 പേര്‍ക്കും തമിഴ്‌നാട്ടില്‍574 പേര്‍ക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 75.66% വും എട്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് 50 പേര്‍. കേരളത്തില്‍ 19 പേര്‍ മരിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.