India

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,49,553 ആയി. കോവിഡ് ബാധിച്ച്‌ രാജ്യത്ത് 22,674 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കോവിഡ് ബാധിച്ച്‌ ജീവന്‍ നഷ്‌ടപ്പെട്ടത്. നിലവില്‍ 2,92,258 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5,34,621 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മരണസംഖ്യ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,600 ആയി. 10,116 പേര്‍ ഇതുവരെ മരിച്ചു. 1,36,985 പേര്‍ രോഗമുക്തി നേടി. 99,499 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

തമിഴ്‌നാടും ഡല്‍ഹിയുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്. 1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,898 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. 85,915 പേര്‍ രോഗമുക്തി നേടി. 46,413 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. 3,334 പേര്‍ മരിച്ചു. 87,692 പേര്‍ രോഗമുക്തി നേടി. നിലവില്‍ 19,895 പേരാണ് ചികിത്സയില്‍ തുടരുന്നത്.

കര്‍ണ്ണാടകയില്‍ തുടര്‍ച്ചയായി നാലാം ദിവസവും രണ്ടായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14-ന് വൈകുന്നേരം എട്ട് മണി മുതല്‍ ജൂലൈ 23-ന രാവിലെ അഞ്ച് മണിവരെയാണ്ലോക്ക്ഡൗണ്‍. ബംഗളുരു അര്‍ബന്‍, റൂറല്‍ ജില്ലകളിലാണ് ലോക്ക്ഡൗണ്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.