News

അതിര്‍ത്തിയില്‍ സൈനിക വിന്യാസം :യുദ്ധക്കപ്പലുകളും വിമാനങ്ങളും ഒരുങ്ങുന്നു

Web Desk

ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് യുദ്ധ കരുതൽശേഖരം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തു.

സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മലാക്ക സ്ട്രെയ്റ്റിനു (മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക്) സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ ഇന്തോ-പസഫിക് മേഖലയിൽ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ക്യാംപിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചർച്ച വേണമെന്ന് ജൂൺ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയർന്നതല ചർച്ച ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

എന്നാൽ പ്രാദേശിക കമാൻഡർ തല ചർച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു പിന്നോട്ടുപോയെങ്കിലും ഗൽവാനിലെ പിപി 14ൽ (പട്രോളിങ് പോയിന്‍റ് 14) സ്ഥാപിച്ച ടെന്‍റുകൾ നീക്കാൻ തയാറായില്ല. പിപി 17ലെ ഇന്ത്യൻ ടെന്‍റുകളെച്ചൊല്ലിയും ചൈന എതിർപ്പ് അറിയിച്ചിരുന്നു. അടുത്തനാളുകളിലായി ചൈനയുടെ സ്ഥിരം രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറും ടെന്‍റുകൾ സ്ഥാപിക്കും. പിന്നീട് ടെന്‍റുകൾ അഴിച്ചുമാറ്റാതെ പിന്മാറും. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു തിരിച്ചുവരേണ്ടിവന്നാൽ ഉടനടി ഉപയോഗിക്കാവുന്ന തരത്തിലാണ് ടെന്‍റുകൾ സ്ഥാപിക്കുന്നതെന്നാണ് സേനാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

ഗൽവാൻ താഴ്‌വരയിലെ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ പാൻഗോങ് ട്സോയിലെ ഫിംഗർ ഏരിയകളെച്ചൊല്ലിയും ചർച്ച ആരംഭിക്കാൻ ചൈന ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഗൽവാനിലെ പ്രശ്നങ്ങൾക്കു പൂർണ പരിഹാരം ഉണ്ടാക്കിയിട്ടുമതി പാൻഗോങ് ട്സോയിലേക്കു നീങ്ങുന്നതെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽചേർന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.