ഡല്‍ഹി: സേനകള്‍ക്കിടയിലെ സാധനങ്ങളും സേവനങ്ങളും കൈമാറ്റം ചെയ്യുന്നതിനുളള പ്രത്യേക ഉടമ്പടിയില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍ ജാപ്പനീസ് നയതന്ത്ര പ്രതിനിധി സുസുക്കി സതോഷി എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ചയാണ് കരാറിലൊപ്പിട്ടത്.
ഇരു സേനകള്‍ക്ക് ഇടയിലെ പരസ്പര സഹകരണം, പ്രവര്‍ത്തനങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കാനും കരാര്‍ ലക്ഷ്യമിടുന്നു. സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്ട്ര സമാധാന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസ നടപടികള്‍, പരസ്പര സമ്മതത്തോടു കൂടിയുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ അവശ്യസാധനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ കൈമാറ്റം ഉറപ്പാക്കുന്ന പ്രത്യേക ചട്ടക്കൂടിനും കരാര്‍ രൂപം നല്‍കുന്നു. കരാര്‍ മുഖേനെ ഇരു രാജ്യങ്ങള്‍ക്കിടയിലെ ഉഭയകക്ഷി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.