കെ.അരവിന്ദ്
സാമ്പത്തിക വര്‍ഷത്തിലെ അവസാന മാസങ്ങളില്‍ കൈവരുന്ന ബോണസ് ജീവന ക്കാര്‍ക്ക് പലപ്പോഴും അപ്രതീക്ഷിതമായ ലോട്ടറി പോലെ ആഹ്ലാദം പകരാറുണ്ട്. അതേസമയം ഈ ആഹ്ലാദ’ത്തിനും നികുതി നല്‍കേണ്ടതുണ്ട് എന്ന് നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
നിങ്ങളുടെ ഫോം 16 പ്രകാരം ശമ്പള ഇനത്തിലുള്ള വരുമാനം എളുപ്പത്തില്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ രേഖപ്പെടുത്താവുന്നതാണ്. ഫോം 16ല്‍ ശമ്പള ഇനത്തിലുള്ള വരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിരിക്കും. അതേസമയം ശമ്പളത്തില്‍ പെടാത്ത ബോണസോ സമ്മാനമോ തൊഴിലുടമയില്‍ നിന്ന് ലഭിക്കുകയാണെങ്കില്‍ അത് നികുതി വിധേ യമാണോയെന്നും ആണെങ്കില്‍ ഇന്‍കം ടാക്സ് റിട്ടേണില്‍ എങ്ങനെ രേഖപ്പെടുത്തണമെന്നും എത്ര നികുതി നല്‍കണമെന്നുമുള്ള സംശയങ്ങള്‍ ഉയരാറുണ്ട്.
തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന ബോണസ് പൂര്‍ണമായും നികുതി വിധേയമാണ്. വില്‍പ്പന ലക്ഷ്യം കൈവരിക്കുകയോ ജോലി യില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയോ ചെയ്തതിനാകാം ബോണസ് ലഭിക്കുന്നത്. എന്തിന്റെ പേരിലായാലും ലഭിക്കുന്ന ബോണസിന് നികുതി നല്‍കിയിരിക്കണം. ബോണസിന് എന്ത് പേര് നല്‍കിയാലും നികുതി ബാധകമാണ്. തൊഴിലുടമ ഫോം 16ല്‍ ബോണസ് ഉള്‍പ്പെടുത്തുകയും ജീവനക്കാരന്റെ നികുതി സ്ലാബ് അനുസരിച്ച് നികുതി പിടിക്കുകയും ചെയ്തിരിക്കണം. ഫോം 16ല്‍ കാണിച്ചതു പ്രകാരം ജീവനക്കാരന് ഇന്‍കം ടാക്സ് റിട്ടേണില്‍ രേഖപ്പെടുത്താം.
കാഷ് പ്രൈസോ ലോട്ടറിയോ ലഭിക്കുമ്പോഴും നികുതി നല്‍കേണ്ടതുണ്ട്. മറ്റ് സ്രോ തസുകളില്‍ നിന്നുള്ള വരുമാനം എന്ന ഗണത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത്. 30 ശത മാനമാണ് ലോട്ടറിയോ കാഷ് പ്രൈസോ ലഭി ച്ചാല്‍ നല്‍കേണ്ട നികുതി. നാല് ശതമാനം സെസ് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് 31.2 ശതമാനമാകും. ലോട്ടറി, ഗെയിം ഷോ, ടിവി യിലെ വിനോദ പരിപാടി, ഓണ്‍ലൈന്‍ ഗെയിം, മറ്റ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് 31.2 ശതമാനം നി കുതി ബാധകമാണ്.
അത്തരം വരുമാനത്തിന് 80 സി, 80 ഡി തുടങ്ങിയ സെക്ഷനുകള്‍ പ്രകാരമുള്ള നി കുതി ഇളവ് ലഭ്യമല്ല. രണ്ടര ലക്ഷം രൂപ വരെയുള്ള നികുതി ഒഴിവ്, നികുതി സ്ലാബ് തുടങ്ങിയവയൊന്നും ഇത്തരം വരുമാനത്തി ന് ബാധകമല്ല. അതായത് ഒരാള്‍ക്ക് ഗെയിം ഷോ വഴി മാത്രമാണ് വരുമാനം ലഭിച്ചതെങ്കി ലും രണ്ടര ലക്ഷം രൂപ നികുതി ഒഴിവോ നികുതി സ്ലാബോ കണക്കാക്കാതെ 31.2 ശ തമാനം നികുതി നല്‍കിയിരിക്കണം.
അത്തരം സമ്മാനങ്ങള്‍ക്ക് സമ്മാനം നല്‍ കുന്നയാള്‍ തന്നെ സ്രോതസില്‍ നിന്ന് നികു തി പിടിച്ചിരിക്കണമെന്നാണ് ചട്ടം. പണമല്ല സമ്മാനമെങ്കില്‍ സമ്മാനത്തിന്റെ വിപണിമൂല്യം കണക്കാക്കി നികുതി നല്‍കിയിരിക്കണം.
വിവാഹ വേളയില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും പാരമ്പര്യമായോ വില്‍പ്പത്രം വ ഴിയോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും ഏതെങ്കിലും പ്രാദേശിക സംഘടനയില്‍ നിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ഹോ സ്പിറ്റലുകളില്‍ നിന്നോ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നോ ആദായനികുതി നിയമം സെക്ഷന്‍ 10 (23 സി) പ്രകാരമുള്ള നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ട്രസ്റ്റുകളില്‍ നിന്നോ സ്വീകരിക്കുന്ന സമ്മാനങ്ങള്‍ക്കും നികുതി ബാധകമല്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.