UAE

യു.എ.ഇയിൽ മാതാപിതാക്കൾക്ക്‌ സ്കൂളിനകത്തേക്ക് പ്രവേശനമില്ല

 

യു.എ.ഇ യിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതിനും വിലക്കുണ്ട് .

കോവിഡ് മാനദണ്ഡം മറികടന്ന് കാർപൂളിങ് നടത്തുന്നതും അനുവദിക്കില്ല . കുടുംബാംഗങ്ങൾ അല്ലാത്തവർ 3 പേരിൽ കൂടുതൽ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടില്ലെന്നും അധികൃതർ അറിയിച്ചു . കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരിച്ചു വിളിക്കുന്നതും ഒരേ സമയത്ത് ആയതിനാൽ കൂട്ടംകൂടാൻ ഇടയുണ്ട്. ഇതൊഴിവാക്കാൻ ചില രക്ഷിതാക്കൾ അൽപം നേരത്തെ എത്താനും നിർദ്ദേശിച്ചു . നിലവിൽ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ നേരിട്ട് പഠിക്കാനെത്തുന്നത്.

ശേഷിച്ചവർ ഇ–ലേണിങ്ങിലൂടെ പഠനം തുടരുകയാണ്. സ്കൂളിൽ എത്തുന്ന വിദ്യാർഥികളെ തെർമൽ സ്കാനറിലൂടെ അകത്തേക്കു പ്രവേശിപ്പിച്ച് ക്ലാസിലെത്തിച്ച് അകലം പാലിച്ച് ഇരുത്തിയാണ് പഠനം. ഓരോ കുട്ടികളുടെയും പേരെഴുതിയ ഇരിപ്പിടവുമുണ്ട്. കുട്ടികളുടെ ശരീരോഷ്മാവ് ഇടയ്ക്ക് പരിശോധിച്ച് ഉറപ്പുവരുത്തും. കൈകൾ ശുചിയാക്കാൻ സാനിറ്റൈസറും ലഭ്യമാണ്. ഐസലേഷൻ, ക്വാറന്റീൻ തുടങ്ങി ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷിതത്വത്തിന് എല്ലാ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട് .

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.