തിരുവനന്തപുരം നഗരത്തിൽ കൂടുതൽ പരിസ്ഥിതി സഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 15 ഇ ഓട്ടോകളുടെടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി ഇപി.ജയരാജൻ നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ താക്കോൽ ദാനം നടത്തി.മേയർ കെ.ശ്രീകുമാർ അധ്യക്ഷനായി. വനിതകൾ തന്നെയാണ് ഇ ഓട്ടോയുടെയും ഗുണഭോക്താക്കൾ.
2.95 ലക്ഷം രൂപയാണ് ഒരു ഇ ഓട്ടോയുടെ വില. ഇ – ഓട്ടോകൾ വാങ്ങിയിട്ടുള്ളത് പൊതുമേഖലാ സ്ഥാപനമായ കെഎഎല്ലിൽ നിന്നാണ്. ഇലക്ട്രിക് ഓട്ടോകൾക്ക് ലഭിക്കുന്ന മൈലേജ് സാധാരണ
ഓട്ടോയേക്കാൾ ഉയർന്നതാണെങ്കിലും,ഗതാഗത വകുപ്പ് സാധാരണ ഓട്ടോകൾക്കായി നിശ്ചയിച്ചിരിക്കുന്ന നിരക്കിന് തുല്യമായിരിക്കും ഇ ഓട്ടോ നിരക്കും.
ഒരു സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ 3രൂപ വരെയാകും പ്രവർത്തനച്ചെലവ്. എന്നാൽ ഇ – ഓട്ടോയുടെ പ്രവർത്തനച്ചെലവ് ഏകദേശം കിലോമീറ്ററിന് 50 പൈസയാണ്. ഇ ഓട്ടോയിൽ ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ സംവിധാനമുള്ളതുകൊണ്ട് ഓടിക്കാനും എളുപ്പമാണ്. ഡ്രൈവർക്ക് അവരുടെ വീടുകളിൽ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും , കൂടാതെ ഒറ്റ ചാർജിൽ 85 കിലോമീറ്ററോളം ഓടിക്കാനും കഴിയും. കൂടാതെ നഗരത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നുണ്ട്.
90 എ എച്ച് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ – ഉപയോഗിക്കുന്നത് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നിർദേശപ്രകാരം എല്ലാ വാഹനങ്ങളിലും എ.ഐ.എസ് സംവിധാനമുണ്ട്. വാഹനത്തിന്റെ ഡിക്കിയിൽ 150 – 200 ലിറ്ററിലധികം ഇടമുണ്ട് .വലിയ കയറ്റം കയറുന്നതിൽ ഇ ഓട്ടോകൾക്ക് പ്രത്യേക കരുത്തുണ്ട്.ഉയർന്ന പവർ,ഉയർന്ന ടോർക്ക് സീറ്റ് ബെൽറ്റ് ,പോഷ് അപ്ഹോൾസ്റ്ററി , വ്യക്തിഗത സീറ്റുകൾ ,എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ .
കെ.ആൻസലൻ എം.എൽ.എ,ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പാളയം രാജൻ,എസ്.പുഷ്പലത,വഞ്ചിയൂർ പി.ബാബു, കൗൺസിലർ എസ്.ജയലക്ഷ്മി,സ്മാർട്ട് സിറ്റി സി.ഇ.ഒ പി.ബാലകിരൺ,ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ,കെഎഎൽ ചെയർമാൻ കരമന ഹരി,എം. ഡി ഷാജഹാൻ എന്നിവർ പങ്കെടുത്തു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.