കെ.അരവിന്ദ്
പ്രതിസന്ധി ഘട്ടങ്ങളിലാണ് കമ്പനികള്‍ക്ക് മുന്നില്‍ പുതിയ അവസരങ്ങള്‍ കൈവരുന്നത്. പ്രതിസന്ധികളെയും തിരിച്ചടികളെയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരമായി സമീപിക്കുന്ന കമ്പനികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ നേട്ടം കൊയ്‌തെടുക്കാനാകും. കൈവശം മതിയായ മിച്ചധനമുള്ള വിവിധ കമ്പനികളാണ് ഈ വഴിയേ നീങ്ങുന്നത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറ്റെടുക്കലുകളും ലയനങ്ങളും ഓഹരി വില്‍പ്പനയും ഓഹരി വാങ്ങലുമൊക്കെ നടക്കുന്നത് കമ്പനികള്‍ക്ക് അതിജീവനത്തിനും വളര്‍ച്ചയ്‌ക്കും ഒരേ പോലെയുള്ള ഉപാധികളാകുന്നു. കടബാധ്യതയുള്ള കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാകാതെ വിറ്റൊഴിയേണ്ട സ്ഥിതി വരുമ്പോള്‍ അത് മറ്റ് കമ്പനികള്‍ക്ക് ഗുണകരമാകുന്നു. അതുപോലെ ഓഹരി വില്‍പ്പനയും വാങ്ങലും നടത്തി പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ബിസിനസിനെ പുതിയ വഴികളിലേക്ക് നയിക്കുകയും ഇത്തരം സന്ദര്‍ഭങ്ങളിലെ ഒരു കാഴ്‌ചയാണ്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്റസ്‌ട്രീസ് ഈ രീതികളെല്ലാം ഒരേ സമയം പയറ്റുന്ന കമ്പനിയാണ്. റിലയന്‍സ് ജിയോയില്‍ ഓഹരി പങ്കാളിത്തം നല്‍കിക്കൊണ്ട് ഫേസ്‌ബുക്കിനെയും ഗൂഗ്‌ളിനെയും മറ്റ് കമ്പനികളെയും സഹകരിപ്പിക്കുന്നതിലൂടെ ബിസിനസില്‍ പുതിയ വഴികള്‍ തുറക്കാനും കടമില്ലാത്ത കമ്പനിയായി മാറാനും അവര്‍ക്ക് സാധിച്ചു. അതേ സമയം തന്നെ റീട്ടെയില്‍ മേഖലയില്‍ മറ്റ് കമ്പനികളെ ഏറ്റെടുക്കുകയോ ഓഹരികള്‍ വാങ്ങുകയോ ചെയ്യുന്നതിലൂടെ ബിസിനസ് വിപുലീകരിക്കാനും റിലയന്‍സ് ശ്രമിക്കുന്നു. റീട്ടെയില്‍ മേഖലയിലെ പ്രമുഖ കമ്പനിയായ ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. ഇ-ഫാര്‍മസി രംഗത്തെ ഒരു കമ്പനിയെ ഈയിടെയാണ് റിലയന്‍സ് ഏറ്റെടുത്തത്.
ഏയ്‌ഷര്‍ മോട്ടോഴ്‌സ് വോള്‍വോ ബസിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുന്നതും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. കൈവശമുള്ള ഉയര്‍ന്ന മിച്ചധനവും കാര്യക്ഷമതയുള്ള സാമ്പത്തിക മാനേജ്‌മെന്റുമാണ് ഈ ഡീലിന് ഏയ്‌ഷറിന് സഹായകമായത്. പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ റിസ്‌ക് എടുക്കാന്‍ മിച്ചധനം കൈവശമുള്ള കമ്പനികള്‍ക്ക് മാത്രമേ മിക്കവാറും സാധ്യമാകുകയുള്ളൂ.
ഏയ്‌ഷര്‍ മോട്ടോഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രക്കുകളും ബസുകളും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായ വിഇ കമ്മേഷ്യല്‍ വെഹിക്കിള്‍സ് ആണ് വോള്‍വോ ബസിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുന്നത്. നൂറ് കോടി രൂപക്കാണ് ഏറ്റെടുക്കല്‍ നടക്കുന്നത്. ഇതുസംബന്ധിച്ച് ഇരുകമ്പനികളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഏയ്‌ഷറും വോള്‍വോയും ചേര്‍ന്നുള്ള പുതിയ ബസ് ഡിവിഷന്‍ രൂപീകരിക്കുന്നതിനാണ് കരാര്‍ വഴിവെക്കുക. ഏയ്‌ഷര്‍ മോട്ടോഴ്‌സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ കോവിഡ് കാലത്തും റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വില്‍പ്പന നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്.
ഹീറോ മോട്ടോഴ്‌സ് ഇലക്‌ട്രിക് മുചക്ര വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കോവിഡ് കാലത്തെ വാര്‍ത്ത. കൈവശമുള്ള മിച്ചധനം ഫലപ്രദമായി ഉപയോഗിക്കുകയാണ് ലക്ഷ്യം. സ്‌പ്ലെന്റര്‍, പാഷന്‍ തുടങ്ങിയ ബജറ്റ് ബൈക്കുകളുടെ മേഖലയിലാണ് കമ്പനി നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബജറ്റ് ബൈക്കുകളുടെ ബിസിനസിലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരാന്‍ ഇലക്‌ട്രിക് മുചക്ര വാഹനങ്ങളുടെ ഉല്‍പ്പാദനം കമ്പനിക്ക് സഹായകമാകും.
ഇന്ത്യയിലെ ഇലക്‌ട്രിക് മുചക്ര വാഹന വിപണി അങ്ങേയറ്റം അസംഘടിതമാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളാണ് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി അഞ്ച് ശതമാനം മാത്രമാണ്. അത് ഇത്തരം വാഹനങ്ങളുടെ വില്‍പ്പന കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. നിലവില്‍ സംഘടിത ഇലക്‌ട്രിക് മുച്ചക്ര വാഹന മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് മഹീന്ദ്ര & മഹീന്ദ്രയാണ്. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ് എന്നീ കമ്പനികളും അടുത്ത മാസങ്ങളില്‍ ഇലക്‌ട്രിക് മുച്ചക്ര വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്.
നേരത്തെ ചൈനീസ് ബൈക്കുകള്‍ക്ക് ഗുണനിലവാരം മോശമായ് മൂലം ഇന്ത്യന്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മഹീന്ദ്രയ്‌ക്കു പിന്നാലെ ഹീറോ മോട്ടോഴ്‌സും ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സും ഇലക്‌ട്രിക് മുചക്ര വാഹന വിപണിയിലേക്ക് കടക്കുന്നതോടെ ഈ മേഖലയിലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ബൈക്ക് വിപണിയില്‍ സംഭവിച്ചതു പോലുള്ള അനുഭവം ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.