Breaking News

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍, പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അവിശ്വാസ പ്രമേയം നേരിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബാജ്വവയുമായി കൂടിക്കാഴ്ച നടത്തി.

സ്ലാമാബാദ് : പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ബജ്വവുയുമായി കൂടിക്കാഴ്ച നടത്തി.

ഇമ്രാന്‍ഖാനെതിരെ പാക് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം വരുന്നതും ബലൂചിസ്ഥാനില്‍ ആഭ്യന്തര കലാപം നടക്കുന്നതും പാക്കിസ്ഥാനില്‍ അടുത്തു തന്നെ നടക്കുന്ന ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അതേസമയം, പട്ടാളനേതൃത്വത്തിന്റെ പിന്തുണ ലഭിച്ചാല്‍ തന്റെ സര്‍ക്കാരിനെ രക്ഷിക്കാനാകുമെന്ന കണക്കുക്കൂട്ടലിലാണ് ഇമ്രാന്‍ പട്ടാള മേധാവിയെ കണ്ടതെന്ന് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചത് പട്ടാള നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ പട്ടാള മേധാവി ബാജ്വ ഇമ്രാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മതപുരോഹിതരുടെ പിന്തുണയുള്ള ജാമിയത് ഉല്‍മ ഇ ഇസ്ലാം നേതാവ് മൗലാന ഫസലൂര്‍ റഹ്‌മാനെ ഡീസല്‍ എന്ന് വിളിച്ചതാണ് പ്രശ്‌നമായത്.

എന്നാല്‍, താന്‍ മാത്രമല്ലെന്നും പൊതുവേ അദ്ദേഹത്തെ അങ്ങിനെയാണ് ഏവരും സംബോധന ചെയ്യുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.

ഇമ്രാനില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ലമെന്റില്‍ വരുന്നതോടെ പാക് രാഷ്ട്രീയം കുഴഞ്ഞുമറിയുകയാണ്.

ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐയുടെ 25 അംഗങ്ങള്‍ റിബല്‍ പ്രവര്‍ത്തനം നടത്തുന്നതും അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് പതിനൊന്നിന് പൊതുറാലിയില്‍ പങ്കെടുക്കവെ ഇമ്രാന്‍ ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ഒട്ടും ചേര്‍ന്നതല്ലെന്ന് പാക് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഇമ്രാന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. മാര്‍ച്ച് പതിനാലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിനെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാന്‍ ഇമ്രാന്‍ ശ്രമിച്ചെങ്കിലും കോടതി ഇമ്രാനോട് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി.

പ്രതിപക്ഷ നേതാക്കളെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും അവിശ്വാസ പ്രമേയം പരാജയപ്പെട്ടില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇമ്രാന് നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ നോട്ടീസ് അയച്ചത്.

പാക്കിസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇമ്രാന്റെ തുടര്‍ പ്രചാരണ പരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.