Kerala

ട്രിപ്പിള്‍ ഐ.സി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം; തൊഴില്‍ ഉറപ്പ്

 

നിര്‍മ്മാണം, മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ രംഗങ്ങളില്‍ നാല്പതോളം കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (IIIC). എട്ടാംക്ലാസുമുതല്‍ എം.ടെക്കും എം.ബി.എ.യും വരെ ജയിച്ചവര്‍ക്ക് ആഗോളനിലവാരത്തില്‍ അവരുടെ കര്‍മ്മമേഖലകളില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നതരത്തിലുള്ള കോഴ്‌സുകളാണ് ഇവിടെ നല്കുന്നത്. സംസ്ഥാനതൊഴില്‍വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയില്‍ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ ഐ.സി. നടത്തുന്നത്.

എട്ടാം ക്ലാസുമുതല്‍ പി.ജി. വരെ പഠിച്ചവര്‍ക്ക് അവസരമുണ്ട്. വെല്‍ഡിങ്ങും കാര്‍പ്പന്ററിയും അടക്കം നിര്‍മ്മാണമേഖലയിലെ പലതരം ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഈ കോഴ്‌സുകളില്‍ ചേരാം. അപേക്ഷ നല്‌കേണ്ട അവസാനതീയത് ഒക്ടോബര്‍ 31 ആണ്. ഓണ്‍ലൈനിലും അപേക്ഷിക്കാം.

എട്ടാം ക്ലാസ്സു മുതല്‍ പ്ലസ് ടു, ഐ.ടി.ഐ. വരെ യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്ന ടെക്നിഷ്യന്‍, സൂപ്പര്‍വൈസറി കോഴ്‌സുകളും ഡിഗ്രി, ബിടെക്, എംടെക്, എംബിഎ യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്ന രീതിയിലുള്ള മാനേജീരിയല്‍, സൂപ്പര്‍വൈസറി കോഴ്‌സുകളുമാണുള്ളത്.

എട്ടാം ക്ലാസ്സു മുതല്‍ പ്ലസ് ടു വരെയുള്ളവര്‍ക്ക് അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിങ്, കെ.എസ്.ഇ.ബി. വയര്‍മാന്‍ ലൈസന്‍സ് ലഭിക്കാവുന്ന ഇലക്ട്രിഷ്യന്‍ ലെവല്‍ 3 കോഴ്‌സ്, കണ്‍സ്ട്രക്ഷന്‍ ടിഗ് വെല്‍ഡര്‍, സര്‍വേയര്‍ ലെവല്‍ 2, സീവേജ്/വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍, പെയിന്റിങ് ആന്‍ഡ് ഫിനിഷിങ്, ബാര്‍ബെന്‍ഡര്‍, ക്വാളിറ്റി കണ്‍ട്രോള്‍ ടെക്നിഷ്യന്‍, പ്ലംബിങ് എഞ്ചിനീയറിങ്, ബാര്‍ ബെന്‍ഡിങ്, അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്, ഫസാഡ് ഫിനിഷിങ് വര്‍ക്‌സ്, സോളാര്‍ ടെക്‌നിഷ്യന്‍ എന്നിങ്ങനെ ഉള്ള കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഡിഗ്രി, ബിടെക്, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേഷിക്കാവുന്നവയാണ് മാനേജീരിയല്‍ കോഴ്‌സുകള്‍. നിര്‍മാണരംഗത്തെ മുഴുവന്‍ തൊഴില്‍സാദ്ധ്യതകളും ഉള്‍പ്പെടുത്തിയുള്ളതാണ് അവ.

മാനേജീരിയല്‍ കോഴ്‌സുകള്‍ ഇവയാണ്:

ഗ്രാജ്യുവേറ്റ്ഷിപ് പ്രോഗ്രാം ഫോര്‍ സിവില്‍ എന്‍ജിനീയേഴ്‌സ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ഡിസൈന്‍ മാനേജ്മന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡല്‍ (ബിം), പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ബില്‍ ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡല്‍ (ബിം), സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡാറ്റ സെന്റര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എഞ്ചിനീയറിങ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ലാന്‍ഡ്സ്‌കേപ്പ് പ്ലാനിങ്, ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസര്‍, ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്മെന്റ് നടത്തുന്ന ഫെസിലിറ്റി ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്മന്റ്, ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ റീറ്റെയ്ല്‍ മാനേജ്മന്റ് ഗ്രാജ്യുവേറ്റ് ഷിപ് പ്രോഗ്രാം ഫോര്‍ മെക്കാനിക്കല്‍ എഞ്ചിനീയേഴ്‌സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ത്രീഡി പ്രിന്റിങ് ആന്‍ഡ് സിഎന്‍സി പ്രോഗ്രാമിങ്, പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ പ്ലംബിങ് (PGD IN MEP), പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ അനലിറ്റിക്‌സ് എന്നിവ.

പതിനേഴു വയസു കഴിഞ്ഞവര്‍ക്ക് ഇംഗ്ലീഷ് ലാംഗ്വേജ് അസ്സെസ്സ്‌മെന്റ് കോഴ്‌സായ ലിംഗ്വസ്‌കില്‍ തെരെഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷാപ്രാവിണ്യം നേടാന്‍ ഈ കോഴ്‌സുപകരിക്കും.കഴിഞ്ഞവര്‍ഷം പഠിച്ചവരില്‍ 85% പേര്‍ക്കും തൊഴില്‍ ലഭ്യമാക്കി. നൂറു ശതമാനം തൊഴില്‍ ആണ് ഇപ്പോള്‍ ട്രിപിള്‍ ഐ.സി. ലക്ഷ്യം വയ്ക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.