കുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. മതിയായ രേഖകളും താമസാനുമതിയും ഉള്ളവര്‍ക്ക് പ്രായഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
60 വയസിന് മുകളില്‍ പ്രായമുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നില്ലെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് താമസകാര്യവകുപ്പ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയത്. കോവിഡ് സാഹചര്യത്തില്‍ പ്രായമേറിയവര്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണെന്നും ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും എന്നാല്‍ ഉടമ നാട്ടിലാണെങ്കിലും സ്‌പോണ്‍സര്‍ക്ക് ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ആറ് മാസത്തിലേറെ കുവൈത്തിന് പുറത്താണെങ്കില്‍ ഇഖാമ അസാധുവാകുമെന്ന നിയമം കോവിഡ് പശ്ചാത്തലത്തില്‍ ബാധകമല്ലെന്നും ഇഖാമ കാലാവധി ഉണ്ടെങ്കില്‍ ആറ് മാസം കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ ആറ് മാസത്തിലേറെയായി കുവൈത്തിന് പുറത്താണെങ്കില്‍ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കിയാല്‍ വിമാന സര്‍വീസ് പുനരാരംഭിച്ച ശേഷം ഇവര്‍ക്ക് തിരികെ എത്താമെന്നും അധികൃതര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.