റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്ത ഇടങ്ങളുണ്ടെങ്കില്‍ വിവരമറിയിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇല്ലാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഇടങ്ങളിലെ ഹോട്ടലുകള്‍, വ്യാപര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രോട്ടോകോള്‍ ലംഘനമെങ്കില്‍ 940 എന്ന മുന്‍സിപ്പാലിറ്റി നമ്പറിലേക്കാണ് വിവരം നല്‍കേണ്ടത്.
പൊതുഇടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയോ മുന്‍കരുതല്‍ പാലിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നമ്പറിലേക്ക് വിവരമറിയിക്കണം. റിയാദ്, മക്ക എന്നിവടങ്ങിലൊഴികെ 999 നമ്പറിലേക്കും മക്ക, റിയാദ് എന്നിവിടങ്ങളില്‍ 911 എന്നിവിടങ്ങളിലേക്കുമാണ് വിവരം നല്‍കേണ്ടത്. ആരോഗ്യ സ്ഥാപനങ്ങളിലാണ് പ്രോട്ടോകോള്‍ ലംഘനമെങ്കില്‍ 937 എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നമ്പറിലേക്കുമാണ് വിവരം നല്‍കേണ്ടത്.
ഇത്തരം ഇടങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം സുരക്ഷയ്ക്ക് വേണ്ടി ഓരോരുത്തരും അവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വിവിധ വകുപ്പുകളില്‍ വിവരമറിയിക്കയും വേണമെന്നും ഡോ അബ്ദുല്‍ ആലി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.