India

ഡൽഹിയെ നാണംകെടുത്തി ഹൈദരാബാദ്; 88 റൺസിന്റെ തകർപ്പൻ ജയം

 

ഐ പി എൽ പോയന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹിയെ നാണംകെടുത്തി ഏഴാം സ്ഥാനക്കാരായ ഹൈദരാബാദ്. ആദ്യം ബാറ്റിംഗിലും പിന്നെ ബൗളിംഗിലും ഡൽഹിയെ നിഷ്പ്രഭരാക്കിയ ഹൈദരാബാദ് 88 റൺസിനാണ് വിജയിച്ചത്‌. ജയിച്ച് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഡൽഹിക്ക് നഷ്ടമായത്.

സ്കോർ:
ഹൈദരാബാദ് 219/2 (20)
ഡൽഹി 131 (19)

ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഹൈദരാബാദിനെ ബാറ്റിംഗിനയച്ചു. എന്നാൽ ഈ തീരുമാനം തെറ്റായെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിൻ്റെ ബാറ്റിംഗ്. ഓപ്പണർമാരായ ഡേവിഡ് വാർനറും വൃദ്ധിമാൻ സാഹയും ഡൽഹി ബൗളർമാരെ നിഷ്ക്കരുണം ആക്രമിച്ചു. ആദ്യ അഞ്ച് ഓവറിൽ 50 കടന്ന ഹൈദരാബാദ് ഒമ്പതാം ഓവറിൽ നൂറിലെത്തി. വാർനർ 66(34) പുറത്തായ ശേഷമാണ് സ്കോറിംഗിന് അൽപമെങ്കിലും വേഗം കുറഞ്ഞത്. അധികം വൈകും മുമ്പ് ഹൈദരാബാദ് വീണ്ടും ആക്രമണം തുടങ്ങി. സാഹയ്‌ക്കൊപ്പം മനീഷ് പാണ്ഡെയും ചേർന്ന് സ്കോർ ഉയർത്തി. 45 ബോളിൽ 87 റൺസെടുത്താണ് സാഹ പുറത്തായത്. 44(31) റൺസുമായി പാണ്ഡെ പുറത്താകാതെ നിന്നു.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഡൽഹിയുടെ മുൻനിര ഹൈദരാബാദിൻ്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു. ഓപ്പണർ രഹാനെയ്ക്കും 26(19) ഋഷഭ് പന്തിനും 36(35) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. നാലോവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റഷീദ്ഖാനാണ് ഡൽഹിയെ തകർത്തത്. ഒടുവിൽ ഒരോവർ ബാക്കിനിൽക്കെ ഡൽഹിയുടെ ഇന്നിംഗ്സ് 131 റൺസിൽ അവസാനിച്ചു. ടൂർണമെൻ്റിൽ ആദ്യമായാണ് ഡൽഹി ഓൾഔട്ടാകുന്നത്. തോൽവിയോടെ ഡൽഹി മൂന്നാം സ്ഥാനത്തായി. ഹൈദരാബാദ് ആറാം സ്ഥാനത്തും എത്തി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.