Finance

മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള നേട്ടത്തിന് എങ്ങനെ നികുതി കണക്കാക്കാം?

കെ.അരവിന്ദ്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാധാരണ നിക്ഷേപകര്‍ക്കിടയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ള സ്വീകാര്യത വര്‍ധിച്ചു വരികയാണ്. അതേസമയം ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവര്‍ക്കും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ വില്‍പ്പന നികുതി ബാധ്യത വരുത്തി വെക്കുമെന്ന് ഓര്‍ക്കേണ്ടതുണ്ട്.

ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളും ഒരു വര്‍ഷമോ അതിന് മുകളിലോ കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടം ഒരു ലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ പത്ത് ശതമാനം നികുതി നല്‍കേണ്ടതുണ്ട്. നേട്ടം ഒരു ലക്ഷം രൂപക്ക് താഴെയാണെങ്കില്‍ നികുതി ബാധകമല്ല. ഒരു വര്‍ഷത്തില്‍ താഴെ കൈവശം വെച്ചതിനു ശേഷമാണ് വില്‍പ്പനയെങ്കില്‍ നേട്ടത്തിന്റെ 15 ശതമാനമാണ് ഹ്രസ്വകാല മൂലധന നേട്ട നികുതി. നേട്ടം എത്രയായിരുന്നാലും ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്.

മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ലാനുകള്‍ക്ക് നടപ്പു പത്ത് ശതമാനം ലാഭവിഹിത വിതരണ നികുതി ബാധകമാണ്. ഈ നികുതി മ്യൂച്വല്‍ ഫണ്ടുകളാണ് നല്‍കേണ്ടത്. നികുതി നല്‍കുന്നതിന് അനുസരിച്ച് ഫണ്ട് യൂണിറ്റിന്റെ എന്‍എവിയില്‍ ഇടിവുണ്ടാവുകയാണ് ചെയ്യുക.

ഡെറ്റ് ഫണ്ടുകള്‍ മൂന്ന് വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ നേരത്തെ നടത്തിയ നിക്ഷേപത്തിന്റെ കോസ്റ്റ് ഇന്‍ഫ്ളേഷന്‍ ഇന്‍ഡക്സ് അനുസരിച്ച് കണക്കാക്കിയ ഇപ്പോഴത്തെ മൂല്യത്തേക്കാള്‍ കൂടുതലായി ലഭിച്ച തുകയുടെ 20 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിനു മുമ്പാണ് വില്‍ക്കുന്നതെങ്കില്‍ നികുതി സ്ലാബ് അനുസരിച്ച് നികുതി നല്‍കണം.

ആസ്തിയുടെ 65 ശതമാനത്തില്‍ കൂടുതല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് ഇക്വിറ്റി ഫണ്ടുകളായി കണക്കാക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചിരിക്കുന്ന ഫണ്ടുകള്‍ക്കു പുറമെ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീമുകളും ഹൈബ്രിഡ് ഇക്വിറ്റി ഓറിയന്റഡ് ഫണ്ടുകളും ആര്‍ബിട്രേജ് ഫണ്ടുകളും ഇക്വിറ്റി ഫണ്ടുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നു. ഡെറ്റ് ഫണ്ടുകളും ഗോള്‍ഡ് ഫണ്ടുകളും ഹൈബ്രിഡ് ഡെറ്റ് ഓറിയന്റഡ് ഫണ്ടുകളും ഇന്റര്‍നാഷണല്‍ ഫണ്ടുകളും ഫണ്ട് ഓഫ് ഫണ്ടുകളുമാണ് ഓഹരി ഇതര ഫണ്ടുകളുടെ ഗണത്തില്‍ പെടുന്നത്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) പ്രകാരം വാങ്ങിയ യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ ഓരോ യൂണിറ്റും വാങ്ങിയ തീയതി പരിഗണിച്ചു വേണം നികുതി കണക്കാക്കേണ്ടത്. ആദ്യം വാങ്ങിയ യൂണിറ്റുകള്‍ ആദ്യം വില്‍ക്കുന്നുവെന്ന ക്രമത്തിലായിരിക്കും നികുതി ബാധ്യത കണക്കാക്കുക.

സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ നടത്തുമ്പോഴും ഇത്തരത്തില്‍ നികുതി കണക്കാക്കേണ്ടതുണ്ട്. സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ ഒരു ലിക്വിഡ് ഫണ്ടില്‍ നിന്നും ഇക്വിറ്റി ഫണ്ടിലേക്കാണ് നിക്ഷേപം നടത്തുന്നതെന്ന് കരുതുക. ഓരോ മാസവും ലിക്വിഡ് ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ അതില്‍ നിന്നുള്ള നേട്ടം ലഭിക്കുന്നുണ്ട്. ഈ നേട്ടത്തിന് നികുതി ബാധകമാണ്.

ഓരോ മാസവും നിശ്ചിത തുക പിന്‍വലിക്കുന്ന സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാനിനും നികുതി ബാധകമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഓരോ മാസവും വില്‍ക്കുന്ന യൂണിറ്റുകളില്‍ നിന്നുള്ള നേട്ടം കണക്കാക്കിയാണ് നികുതിയൊടുക്കേണ്ടത്.

നിക്ഷേപകന്‍ മരണമടയുകയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ നോമിനിയുടെ അക്കൗണ്ടിലേക്ക് മാറ്റാറുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ മൂലധന നേട്ട നികുതി ബാധകമല്ല. എന്നാല്‍ ഈ യൂണിറ്റുകള്‍ വില്‍ക്കുമ്പോള്‍ നികുതി ബാധകമാണ്. യഥാര്‍ത്ഥ നിക്ഷേപകന്‍ യൂണിറ്റുകള്‍ വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലായിരിക്കണം നികുതി കണക്കാക്കേണ്ടത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.