കെ.അരവിന്ദ്
മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി സ്‌കീമുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴിയുള്ള നിക്ഷേപം വര്‍ധിച്ചു വരുന്നതാണ് സമീപകാലത്തെ പ്രവണത. ഓരോ മാസവും എസ്ഐപി വഴിയുള്ള നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുന്നു. അതേസമയം എസ്ഐപി വഴിയുള്ള ശരാശരി നിക്ഷേപ തുക പ്രതിമാസം 3565 രൂപ മാത്രമാണ്. എസ്ഐപി നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും എസ്ഐപി വഴി നിക്ഷേപിക്കുന്നത് താരതമ്യേന ചെറിയ തുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മറ്റേത് നിക്ഷേപ മാര്‍ഗത്തേക്കാളും ഉയര്‍ന്ന നേട്ടം ലഭിക്കാന്‍ സാധിക്കുന്നത് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ്. പക്ഷേ വളരെ ചെറിയ തുക മാത്രം എസ്ഐപി ആയി നിക്ഷേപിച്ചാല്‍ നിക്ഷേപ മൂല്യത്തില്‍ ആവശ്യമായ വര്‍ധനയുണ്ടാകില്ല.
ഒരു ഉദാഹരണം നോക്കാം. രാജീവ് 40 വയസിലാണ് എസ്ഐപി ആരംഭിച്ചത്. ഒരു ലക്ഷം രൂപ ശമ്പളമുള്ള അദ്ദേഹം എസ്ഐപി നിക്ഷേപത്തിനായി മൂവായിരം രൂപയാണ് മാറ്റിവെച്ചത്. മാസശമ്പളത്തിന്റെ വെറും മൂന്ന് ശതമാനം. 15 വര്‍ഷം അദ്ദേഹം നിക്ഷേപം തുടര്‍ന്നു. പ്രതിവര്‍ഷം 12 ശതമാനം നേട്ടമാണ് അദ്ദേഹത്തിന് ലഭിച്ചത്. 15 വര്‍ഷത്തിനു ശേഷം ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കൈയില്‍ കിട്ടിയത് 15.1 ലക്ഷം രൂപയാണ്. തീര്‍ച്ചയായും പ്രതിമാസം മൂവായിരം രൂപ മാത്രം നിക്ഷേപിച്ച ഒരാള്‍ക്ക് 15 വര്‍ഷം കൊണ്ട് 15 ലക്ഷം രൂപ ലഭിച്ചുവെന്നത് ചെറിയ കാര്യമല്ല.
എന്നാല്‍ 55 വയസില്‍ വിരമിക്കുന്ന രാജീവിന് റിട്ടയര്‍മെന്റിനു ശേഷമുള്ള പ്രതിമാസ വരുമാനം നടത്തുന്നതിനായി 15 ലക്ഷം രൂപ എന്നത് തീര്‍ത്തും അപര്യാപ്തമായ ഒരു തുകയാണ്. മാത്രവുമല്ല, രാജീവ് ഇപിഎഫ് പോലുള്ള മറ്റ് സ്ഥിരവരുമാന പദ്ധതികളില്‍ 30-35 വര്‍ഷം നിക്ഷേപിച്ചതു വഴി ലഭിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 15 വര്‍ഷത്തെ എസ്ഐപി വഴി കിട്ടിയത് ചെറിയ തുക മാത്രം. പ്രതിമാസ വരുമാനത്തിന്റെ കേവലം മൂന്ന് ശതമാനം മാത്രമാണ് അദ്ദേഹം എസ്ഐപി വഴി നിക്ഷേപിച്ചിരുന്നത് എന്നതു കൊണ്ടാണിത്.
ചെറിയ തുക മാത്രം എസ്ഐപി വഴി നിക്ഷേപിക്കുന്നതു പോലെ നിക്ഷേപകരില്‍ കണ്ടുവരുന്ന രീതിയാണ് ഒരേ തുക തന്നെ ദീര്‍ഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുകയും വരുമാനത്തിലെ വര്‍ധനയ്ക്ക് അനുസരിച്ച് എസ്ഐപി തുക വര്‍ധി പ്പിക്കാതിരിക്കുകയും ചെയ്യുന്നത്. ഇതും നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ട മതിയായ വര്‍ധന നിക്ഷേപത്തില്‍ ഉണ്ടാകാതെ പോകാന്‍ കാരണമാകും.
15 വര്‍ഷം എസ്ഐപി വഴി പ്രതിമാസം 10,000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് പ്രതിവര്‍ഷം 12 ശതമാനം നേട്ടം ലഭിക്കുകയാണെങ്കില്‍ 15 വര്‍ഷത്തിനു ശേഷം ലഭ്യമാകുന്നത് 50.5 ല ക്ഷം രൂപയായിരിക്കും. അതേസമയം ശമ്പള വര്‍ധനവിന് അനുസരിച്ച് ഓരോ വര്‍ഷവും അഞ്ച് ശതമാനം വീതം എസ്ഐപി വഴി നിക്ഷേപിക്കുന്ന തുകയില്‍ വര്‍ധനവ് വരുത്തുകയാണെങ്കില്‍ ഫലം വളരെ വലുതായിരിക്കും. 15 വര്‍ഷത്തിനു ശേഷം ലഭിക്കുന്നത് 71 ലക്ഷം രൂപയായിരിക്കും. എസ്ഐപി നിക്ഷേപത്തില്‍ വരുമാനത്തിലെ ഉയര്‍ച്ചക്ക് അനുസൃതമായി വര്‍ധന വരുത്താന്‍ ശ്രദ്ധി ച്ചാല്‍ കിട്ടുന്ന ഈ അധിക നേട്ടം റിട്ടയര്‍മെന്റിനു ശേഷമുള്ള ആസൂത്രണത്തില്‍ ഏറെ ഗുണകരമാകും.
കേവലം നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തിന്റെ നിരക്ക് മാത്രം പരിഗണിച്ച് എസ്ഐപി ചെയ്യുന്നതിന് പകരം മതിയായ തുക നിക്ഷേപിക്കാന്‍ ശ്രദ്ധ കാട്ടിയാല്‍ മാത്രമേ നമ്മുടെ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ പര്യാപ്തമായ തുക നമുക്ക് ലഭ്യമാവുകയുള്ളൂ. ഇത് തിരിച്ചറിഞ്ഞു വേണം എസ്ഐപി നിക്ഷേപത്തിലേക്കുള്ള തുക വകയിരുത്തേണ്ടത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.