ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവേറിയതോടെ വിദ്യാഭ്യാസ വായ്‌പ എടുക്കുന്നത് സാധാരണമായിട്ടുണ്ട്. ഭവനം, വാഹനം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കുന്നതിന് മധ്യവര്‍ഗ കുടുംബത്തില്‍ പെട്ടവര്‍ക്ക് വായ്‌പ ഒഴിച്ചു കൂടാനാവാത്തതാണെങ്കില്‍ വിദ്യാഭ്യാസവും ഇപ്പോള്‍ ആ ഗണത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു. വര്‍ധിക്കുന്ന വിദ്യാഭ്യാസ ചെലവുകള്‍ മക്കളുടെ ഭാവി സുരക്ഷിതമാക്കുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിനായി വായ്‌പയെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കളെ എത്തിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വായ്‌പക്കുള്ള അപേക്ഷകരുടെ എണ്ണം ഓരോ വര്‍ഷവും കൂടി വരികയാണെന്ന് ബാ ങ്കിങ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ വായ്‌പ എടുക്കുമ്പോള്‍ പലിശയുടെ കാര്യത്തില്‍ വിലപേശാനുള്ള ഉപഭോക്താവിന്റെ ശേഷി കുറവായിരിക്കുമെന്നതിനാല്‍ ബാങ്കിന്റെ വ്യവസ്ഥകള്‍ അപ്പാടെ അംഗീകരിക്കാന്‍ നിര്‍ബന്ധിതനായെന്ന് വരും. അതേ സമയം നിങ്ങള്‍ക്ക് ജോലി കിട്ടുകയും വരുമാനം ലഭിച്ചു തുടങ്ങുകയും ചെയ്യുന്നതോടെ പലിശനിരക്ക് കുറയ്‌ക്കാന്‍ ആവശ്യപ്പെടാനുള്ള ശേഷി നിങ്ങള്‍ക്ക് കൈവരും.
വിദ്യാഭ്യാസ വായ്‌പ `റിഫിനാന്‍സ്’ ചെയ്യാന്‍ അവസരമുണ്ട്. മറ്റൊരു സ്ഥാപനത്തി ല്‍ നിന്നുമെടുത്ത വായ്‌പ കൊണ്ട് നിലവിലുള്ള വായ്‌പ അടച്ചുതീര്‍ക്കുന്നതിനെയാണ് റിഫിനാന്‍സ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. നിലവിലുള്ള വായ്‌പ അടച്ചുതീര്‍ക്കുന്നതിന് പ്രോസസിംഗ് ഫീസ് നല്‍കേണ്ടതുണ്ട്. നിലവിലുള്ള വായ്‌പയേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു സ്ഥാപനത്തില്‍ നിന്ന് വായ്‌പ കിട്ടുകയാണെങ്കില്‍ റിഫിനാന്‍സ് ചെയ്യാവുന്നതാണ്. പ്രോസസിംഗ് ഫീസ് ഉള്‍പ്പെടെയു ള്ള ചെലവുകള്‍ കൂടി പരിഗണിച്ചതിനു ശേഷം പുതിയ വായ്‌പയെടുക്കുന്നതാണ് ലാഭകരമെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ മാത്രമേ ഈ വഴി തിരഞ്ഞെടുക്കാവൂ.
വായ്‌പാ തുകയും കോഴ്‌സിന് ചേരുന്ന കോളജും അനുസരിച്ച് പലിശനിരക്കില്‍ വ്യതിയാനങ്ങളുണ്ടാകാം. പ്രശസ്‌തവും ഉയര്‍ന്ന റാങ്കിംഗുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുകയാണെങ്കില്‍ വിദ്യാഭ്യാസ വായ്‌പയുടെ പലിശയുടെ കാര്യത്തില്‍ ഒരു വിലപേശലിന് സാധ്യതയുണ്ട്. മികച്ച ജോലി കി ട്ടാനുള്ള സാധ്യതയും ശമ്പള ഇനത്തിലെ മികച്ച വരുമാന സാധ്യതയും ബാങ്ക് പരിഗണിക്കും.
തിരിച്ചടവിന്റെ കാര്യത്തി ല്‍ റിസ്‌ക് കൂടുമ്പോഴാണ് ബാങ്കുകള്‍ പലിശ ഉയര്‍ത്തുന്നത്. തിരിച്ചടവിന്റെ കാര്യത്തില്‍ റിസ്‌ക് കുറവാണെങ്കില്‍ പലിശനിരക്ക് താഴ്‌ത്തി നല്‍കാന്‍ ബാങ്കുകള്‍ തയാറാകാറുണ്ട്. ഉന്നത നിലവാരമുള്ള സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്ക് കാല്‍ ശതമാനം പലിശ ഇളവ് നല്‍കാറുണ്ട്. പ്രവേശനം ലഭിച്ചത് മികച്ചതും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അല്ലെങ്കില്‍ ബാങ്ക് പലിശനിരക്ക് താഴ്‌ത്തി നല്‍കാനുള്ള സാധ്യത കുറവാണ്. പൊതുമേഖലാ ബാങ്കുകള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കാല്‍ ശതമാനം പലിശ ഇളവ് നല്‍കുന്നുണ്ട്.
കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം ആറ് മാസം മുതല്‍ മുതല്‍ ഒരു വര്‍ഷം വരെ കഴിഞ്ഞാല്‍ തിരിച്ചടവ് ആരംഭിക്കേണ്ടതുണ്ട്. ജോലി കിട്ടിയില്ലെങ്കില്‍ പോലും കോഴ്‌സ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷം വായ്‌പ തിരിച്ചടച്ചു തുടങ്ങണം.
വിദ്യാര്‍ത്ഥിക്ക് നിശ്ചിത സമയത്തിനുള്ളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ വായ്‌പയുടെ തിരിച്ചടവ് യഥാസമയം ആരംഭിക്കാനാകാതെ വരാം. ഇത്തരം സാഹചര്യത്തില്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതു വരെ വായ്‌പാ കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കാമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴില്‍ ലഭിക്കാതാവുകയോ തൊഴിലില്‍ നിന്നും മതിയായ വേതനം കിട്ടാതിരിക്കുകയോ ചെയ്യുമ്പോള്‍ ആറ് മാസം വീതം രണ്ടോ മൂന്നോ തവണ വായ്‌പാ കാലയളവ് ദീര്‍ഘിപ്പിച്ചു നല്‍കാറുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.