Gulf

സൗദിയില്‍ ഹൂത്തി ആക്രമണം : വ്യാപക നാശനഷ്ടം , ആളപായമില്ല

സിവിലിയന്‍ മേഖലകളിലും റിഫൈനറി, പവര്‍ സ്റ്റേഷന്‍ തുടങ്ങിയ തന്ത്രപ്രധാനപരമായ സ്ഥലങ്ങളേയും ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍

ജിദ്ദ : ഇടവേളയ്ക്കു ശേഷം യെമന്‍ വിമത തീവ്രവാദി സംഘടനയായ ഹൂത്തികള്‍ സൗദി അറേബ്യയുടെ സുപ്രധാന സിവിലിയന്‍, വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

ആക്രമണങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വാഹനങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എണ്ണകമ്പനിയായ അരാംകോയുടെ റിഫൈനറി, ജല ശുദ്ധീകരണ പ്ലാന്റ്, പവര്‍ സ്റ്റേഷന്‍, എല്‍എന്‍ജി പ്ലാന്റ് എന്നിവയെ ലക്ഷ്യമിട്ട് മിസൈലുകള്‍ എത്തിയെങ്കിലും ഇവയെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് സംയുക്ത സേന തകര്‍ത്തു.

ഈ മിസൈലുകളുടെ കത്തിയ ഭാഗം വീണാണ് പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയത്. ചില കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

തെക്കന്‍ പ്രവിശ്യയിലെ നഗരങ്ങളെ ലക്ഷ്യമിട്ട് വന്ന ഡ്രോണുകളേയും നശിപ്പിച്ചു. അതിര്‍ത്തി നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് എത്തിയ മിസൈലുകള്‍ സഖ്യസേന തകര്‍ത്തു.

ജിസാനിലെ അരാംകോ റിഫൈനറി ലക്ഷ്യമിട്ട് എത്തിയ മിസൈലും തകര്‍ത്തു. കടല്‍ജലം ശുദ്ധീകരിക്കുന്ന അല്‍ ഷഖീഖിലെ ഡീസാലിനേഷന്‍ പ്ലാന്റിനു നേരെയും ലക്ഷ്യമിട്ട് മിസൈല്‍ എത്തി.

ജിസാനു തൊട്ടടുത്തുള്ള അല്‍ ജനൗബ് പവര്‍ സ്റ്റേഷനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ചില ഭാഗങ്ങളില്‍ തീപിടിത്തമുണ്ടായെങ്കിലും ഫയര്‍ എഞ്ചിനുകളെത്തി തീ കെടുത്തി.

മാര്‍ച്ച് പത്തിന് റിയാദിലെ റിഫൈനറി ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകള്‍ തകര്‍ത്തിരുന്നു.

മാര്‍ച്ച് 29 ന് റിയാദില്‍ നടക്കുന്ന ജിസിസി സമ്മേളനത്തിനു മുമ്പ് ശ്രദ്ധ നേടുവാനായാണ് ഹൂത്തികള്‍ ഇത്തരത്തില്‍ ഇപ്പൊള്‍ ആക്രമണം നടത്തുന്നതെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

ഹൂത്തികള്‍ സൗദിയിലെ എയര്‍പോര്‍ട്ട്, റിഫൈനറികള്‍ എന്നിവ ലക്ഷ്യമിട്ട് പലപ്പോഴും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍, സൗദി അറേബ്യയുടെ പ്രതിരോധ കവചങ്ങള്‍ ഇവയുടെ ആക്രമണങ്ങള്‍ നിഷ്ഫലമാക്കുകയാണ് പതിവ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.