നാട്ടിന്‍പുറത്ത് പറഞ്ഞുകേട്ടിട്ടുള്ള ഒരു കഥയാണ്. സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റ് തന്റെ പേര് നാടുനീളെ അറിയപ്പെടണമെന്ന ആഗ്രഹം അല്‍പ്പം അതിരുകവിഞ്ഞ നിലയില്‍ കൊണ്ടുനടക്കുന്നയാളാണ്. തന്റെ പേര് ലേഖനം ചെയ്യപ്പെടുന്ന ഓരോ പരിപാടികളെയും പദ്ധതികളെയും കുറിച്ചായിരിക്കും മിക്കപ്പോഴും അദ്ദേഹത്തിന്റെ ചിന്ത. പൊങ്ങച്ച പ്രിയനായ പ്രസിഡന്റിന് ചേര്‍ന്നയാളാണ് കൂട്ടാളി. വിദ്യാഭ്യാസക്കുറവിനൊപ്പം വിവരക്കേടും ചേര്‍ന്ന ഒരു അനുയായി. ഒരു ദിവസം തന്റെ യജമാനനെ പ്രീതിപ്പെടുത്താന്‍ അയാള്‍ക്ക് ഒരു ആശയം തോന്നി. അത് പഞ്ചായത്ത് പ്രസിഡന്റിന് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. ഭഭനമുക്ക് പ്രസിഡന്റിന്റെ പേരിന് പ്രശസ്തി നല്‍കുന്ന ഒരു സ്മാരകം പണിയുന്നതിനെ കുറിച്ച് ആലോചിച്ചുകൂടേ?” പ്രസിഡന്റ് തിരികെ ചോദിച്ചു. ഭക്തരുരുടെയെങ്കിലും പേരില്‍ സ്മാരകം പണിതാല്‍ എന്റെ പേര് എങ്ങനെയാടോ പ്രശസ്തമാകുന്നത്?” കൂട്ടാളിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഭഭനമുക്ക് പ്രസിഡന്റിന്റെ പേരില്‍ തന്നെ സ്മാരകം പണിയാം.” പ്രസിഡന്റ്
രോഷാകുലനായി അയാളെ കുറെ ചീത്ത വിളിച്ചു. സ്മാരകം മരിച്ചവരുടെ സ്മരണക്കായി പണിയുന്നതാണെന്ന് പ്രസിഡന്റിന്റെ അനുയായിക്ക് അറിയില്ലായിരുന്നു.
ഈ കഥ ഓര്‍മ വന്നത് സര്‍ദാര്‍ പട്ടേലിന്റെ സ്‌റ്റേഡിയത്തിന്റെ പേര് മോദി സ്‌റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തുവെന്ന വാര്‍ത്ത വായിച്ചപ്പോഴാണ്. ജീവിച്ചിരിക്കുന്ന പ്രശസ്ത വ്യക്തികളുടെ പേരില്‍ റോഡുകള്‍ക്കും മറ്റും പേര് നല്‍കുന്ന പതിവ് നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ മരിച്ചുപോയ ഒരു പ്രമുഖന്റെ സ്മരണാര്‍ത്ഥം നല്‍കിയ പേര് മാറ്റി ജീവിച്ചിരിക്കുന്നവരുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.
മൊട്ടേരയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനാണ് പുതുക്കുപണിത പ്പോള്‍ പുതിയ പേര് കൂടി ലഭിച്ചത്. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും നമ്മുടെ രാജ്യത്തിന്റെ ഏകോപനത്തിന് തന്ത്രപരമായ പങ്ക് വഹിച്ച നേതാവുമായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേര് സ്‌റ്റേഡിയം ഉള്‍പ്പെടുന്ന 220 ഏക്കര്‍ മേഖലക്ക് നല്‍കിയപ്പോള്‍ സ്‌റ്റേഡിയത്തിന്റെ പേര് മോദിയുടെ പേരിലായി. ഇതിന് മുമ്പ് നമ്മുടെ രാജ്യത്തെ ഏതെങ്കിലും പ്രധാനമന്ത്രിമാരുടെ പേര് അവര്‍ ജീവിച്ചിരുന്ന കാലത്ത് ഏതെങ്കിലും പ്രശസ്തമായ നിര്‍മിതികള്‍ക്ക് നല്‍കിയതായി കേട്ടിട്ടില്ല.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ബിജെപി ഭഹൈജാക്ക്’ ചെയ്ത് തങ്ങളുടെയാളാക്കി മാറ്റാനായി നടത്തുന്ന പ്രക്രിയ തുടരുന്നതിനിടയിലാണ് പട്ടേല്‍ സ്‌റ്റേഡിയം മോദി സ്‌റ്റേഡിയമായി മാറിയത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിക്കാന്‍ മുന്‍കൈയെടുത്ത അന്നത്തെ ആഭ്യന്തരമന്ത്രിയായിരു ന്ന പട്ടേലിനെ എങ്ങനെയാണ് ഹിന്ദുത്വയുടെ പാളയത്തിലേക്ക് കടമെടുത്തത് എന്നത് ഉത്തരം കിട്ടാത്ത പ്രഹേളികയായി തുടരുകയും ചെയ്യുന്നു.
മോദിയുടെ പേരില്‍ സ്‌റ്റേഡിയത്തിന് നാമകരണം ചെയ്തതിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കുറിച്ച ട്വീറ്റ് കുറിക്കുകൊള്ളുന്നതായിരുന്നു. നാം രണ്ട്, നമുക്ക് രണ്ട് എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റില്‍ രാഹുല്‍ഗാന്ധി ഭഭഎത്ര മനോഹരമായാണ് യാഥാര്‍ത്ഥ്യം മറനീക്കുന്നത്. നരേന്ദ്ര മോദി സ്‌റ്റേഡിയം, അദാനി എന്‍ഡ്, റിലയന്‍സ് എന്‍ഡ്, ജയ്ഷാ അധ്യക്ഷനും” എന്നാണ് കുറിച്ചത്. അദാനിയുടെയും റിലയന്‍സിന്റെയും പേരില്‍ ക്രിക്കറ്റ് ഗ്രൗണ്ടിലുള്ള രണ്ട് ബൗളിംഗ് എന്‍ഡുകളെ സൂചിപ്പിച്ചാണ് രാഹുല്‍ ഇങ്ങനെ കുറിച്ചത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകന്‍ ജയ് ഷായാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സെക്രട്ടറിയായി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മോദിയും അമിത്ഷായും അംബാനിയും അദാനിയും ഉള്‍പ്പെട്ട കൂട്ടുകച്ചവട സംഘത്തിന്റെ പിടിയില്‍ രാജ്യം അമര്‍ന്നിരിക്കുന്ന നാളുകളുടെ പേരിലായിരിക്കും ഈ ക്രിക്കറ്റ് സ്‌റ്റേഡിയം ഓര്‍മിക്കപ്പെടുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.