തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. രോഗിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച്ചവരുത്തിയെന്ന തരത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ വിമര്‍ശിക്കുന്നവരുമുണ്ട്. എന്നാല്‍ പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനാണെന്നും അടിയന്തര ചികിത്സ വേണമെന്നും പബ്ലിക് ഹെല്‍ത്ത് സ്‌പെഷലിസ്റ്റായ ഡോ എസ്. എസ് ലാല്‍ പറയുന്നു. കോവിഡ് രോഗികള്‍ ദിനംപ്രതി കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ലാല്‍ പങ്കുവെച്ചു.
എസ് എസ് ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പുഴുവരിക്കുന്നത് ആരോഗ്യ വകുപ്പിനെ. ചികിത്സ വേണ്ടത് വകുപ്പിനാണ്.
കൊവിഡ് തുടങ്ങിയിട്ട് മാസം ഒന്‍പതായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികളെ ചികിത്സിക്കാനുള്ള ആളും സൗകര്യങ്ങളും ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആരോഗ്യ വകുപ്പിന് പത്ത് തവണ കത്തുകള്‍ എഴുതി. ഏറ്റവും ഒടുവിലത്തെ കത്ത് പത്ത് ദിവസം മുമ്പ് എഴുതി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ധര്‍മ്മാശുപത്രിയില്‍ പാവപ്പെട്ട രോഗിയെ പുഴുവരിക്കുമ്പോള്‍ ശിക്ഷ കിട്ടുന്നത് ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എഴുനൂറിലധികം കൊവിഡ് രോഗികകള്‍ ചികിത്സയിലുണ്ട്. മറ്റു രോഗങ്ങള്‍ക്കായി വേറേ എണ്ണൂറ്റിയന്‍പത് പേര്‍ ചികിത്സയിലുണ്ട്. ആയിരത്തഞ്ഞൂറിലധികം കിടപ്പു രോഗിളെ കൊവിസ് പ്രോട്ടോക്കോള്‍ പാലിച്ച് ചികിത്സിക്കണമെങ്കില്‍ അധികമായി ഇനിയും ഒരുപാട് ജീവനക്കാര്‍ വേണം. കൂട്ടിരിപ്പുകാരെ പൂര്‍ണ്ണമായി ഒഴിവാക്കിയിരിക്കുന്നതിനാല്‍ രോഗികളെ സഹായിക്കാന്‍ അവിടെയും അധികം സ്റ്റാഫിന്റെ ആവശ്യമുണ്ട്. എന്നാല്‍ ആരോഗ്യ വകുപ്പ് നടപടി എടുത്തിട്ടില്ല. ഭരണത്തിന്റെ മൂക്കിന് താഴെയുള്ള മെഡിക്കല്‍ കോളേജിന്റെ അവസ്ഥ ഇതാണ്. ഈ പശ്ചാത്തലത്തിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലൊക്കെ ഉണ്ടായ സംഭവങ്ങള്‍ നമ്മള്‍ കാണേണ്ടത്.
കൊവിഡ് നോഡല്‍ ഓഫീസറാണ് ഡോ: അരുണ. വീട്ടില്‍ പോലും പോകാതെ കൊവിഡ് രോഗികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഡോക്ടര്‍ അരുണയെപ്പറ്റി എല്ലാവര്‍ക്കും നല്ലതേ പറയാനുള്ളൂ. ശിക്ഷിക്കപ്പെട്ട നഴ്‌സുമാരും കഠിനാദ്ധ്വാനികളാണെന്ന് അറിയുന്നു.
അല്ലെങ്കിലേ നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സര്‍ക്കാരാശുപത്രിയില്‍ ഉള്ള നല്ല ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സസ്‌പെന്റ് ചെയ്യുന്നത് വിഡ്ഢിത്തമാണ്. സസ്‌പെന്‍ഷന്‍ ഉത്തരവിറങ്ങിയത് ആരോഗ്യമന്ത്രി അറിയാതെയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു. അതിനിടെ ഇന്ന് പ്രതിഷേധിച്ച എഴുപത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തെന്നും കേള്‍ക്കുന്നു. തീയണയ്ക്കാന്‍ വേണ്ടി എണ്ണയൊഴിക്കുന്ന എര്‍പ്പാടാണിത്.
ആരോഗ്യവകുപ്പ് ആരാണ് ഭരിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്. ആരോഗ്യമന്ത്രിയെ പിന്നിലാക്കിയത് കൂടാതെ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സാങ്കേതിക ടീമിന്റെ ശാസ്ത്രീയ ഉപദേശങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. സര്‍ക്കാര്‍ ഉണ്ടാക്കിയ കൊവിഡ് സാങ്കേതിക സമിതിയ്ക്കകത്ത് തന്നെ ആശയക്കുഴപ്പമാണ്. കൂടാതെ ഇവരെയെല്ലാം അവഗണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ തീരുമാനങ്ങളെടുക്കുന്നു എന്നാണ് അറിയുന്നത്.
പുതിയ രോഗമായതിനാല്‍ ലോകത്ത് എല്ലാ നാട്ടിലും കൊവിഡ് ചികിത്സയിലും നിയന്ത്രണത്തിലും പിഴവുകള്‍ സംഭവിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളും തെറ്റുകള്‍ തിരുത്തുന്നുണ്ട്. എന്നാല്‍ ഇവിടെ എല്ലാം ശരിയാണെന്ന നിലപാടാണ് തുടക്കം മുതലേയുള്ളത്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ശത്രുക്കളായി മുദ്രകുത്തുകയും ചെയ്യുന്നു. ഈ അസഹിഷ്ണുതയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ പരസ്യമായി വാക്കാല്‍ ആക്രമിക്കുന്ന നടപടി മന്ത്രിമാര്‍ തന്നെ നേരിട്ട് നടത്തുകയാണ്. ഇപ്പോള്‍ ഇടത് അനുകൂല സംഘടനകളും നേതാക്കളുമുള്‍പ്പെടെ ആരോഗ്യ വകുപ്പിന്റെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് പരസ്യമായി പുറത്തു വന്നത് സ്വാഗതാര്‍ഹമാണ്.
പുഴുവരിക്കുന്നത് ആരോഗ്യവകുപ്പിനെയാണ്. അടിയന്തര ചികിത്സ വേണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.