Gulf

യുഎഇയുടെ ചൊവ്വ ദൗത്യമായ ഹോപ്പ് പ്രോബ് വിജയകരമായി വിക്ഷേപിച്ചു

 

യുഎഇയുടെ ചൊവ്വ ദൗത്യത്തിന് വിജയകരമായ തുടക്കം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 1.58 ന് ജപ്പാനിലെ തനെഗാഷിമ സ്‌പേസ് സെന്ററില്‍ നിന്ന് ചരിത്ര ദൗത്യത്തിന്റെ ഭാഗമായുള്ള വിക്ഷേപണ വാഹനം ചൊവ്വയിലേക്ക് കുതിച്ചുയര്‍ന്നു. വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്നും ചൊവ്വയില്‍ ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തുന്ന ഹോപ്പ് പ്രോബ് വിജയകരമായി വേര്‍പെടുത്തി. ലോഞ്ച് ഓപ്പറേറ്റര്‍ മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ലോഞ്ച് സര്‍വീസസ് ആണ് ഇത് വെളിപ്പെടുത്തിയത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്രോബ് ടെലികോമില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ദുബായ് അല്‍ ഖവനീജിലെ മിഷന്‍ കണ്‍ട്രോള്‍ റൂമിന് ലഭിച്ചു. 1.3 ടണ്‍ ഭാരം വരുന്നതാണ് ഹോപ്പ് പ്രോബ്. എച്ച്‌-ടു എ റോക്കറ്റിലായിരുന്നു വിക്ഷേപണം. 73.5 കോടി ദിര്‍ഹം ചെലവിട്ടുള്ളതാണ് പദ്ധതി. മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ടു തവണ മാറ്റിവച്ച വിക്ഷേപണമാണ് ഇന്ന് വിജയകരമായി പൂര്‍ത്തിയായത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.