കെ.അരവിന്ദ്
സ്വന്തമായി ഒരു ഭവനം എന്നത് ഏവരുടെയും സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ യത്‌നം ആവശ്യമാണ്. നിരന്തരമായ കടലാസ് ജോലികള്‍ക്കും ബാങ്ക് ഉദ്യോഗസ്ഥരും അഭിഭാഷകരുമായുള്ള കൂടിക്കാഴ്‌ചകള്‍ക്കും പുറമെ നികുതി വലയുടെ സങ്കീര്‍ണതകളില്‍ കുരു ങ്ങാതിരിക്കാനുള്ള മുന്‍കരുതലും ആവശ്യമാണ്. ഒപ്പം നികുതി ആനുകൂല്യങ്ങളും നി ങ്ങള്‍ക്ക് ലഭിക്കും. ഒരു ഭവനം സ്വന്തമാക്കുന്നതിന് മുമ്പ് ഇതിന്റെ വിവിധ വശങ്ങള്‍ മനസിലാക്കിയിരിക്കണം.
പല നികുതിദായകരും ഭവനവായ്‌പയുമായി ബന്ധപ്പെട്ട ചില നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താതെ പോകാറുണ്ട്. ഭവനവായ്‌പക്ക് ലഭ്യമാകുന്ന നികുതി ഇളവുകളെക്കുറിച്ച് ശരിയായി മനസ്സിലാക്കിയാല്‍ ഇത്തരം പിഴവുകള്‍ ഒഴിവാക്കാം.
ഇങ്ങനെ നികുതിയിളവ് നേടിയെടുക്കുമ്പോള്‍ വായ്‌പയെടുത്തിട്ടുള്ള ബാങ്കോ ധനകാര്യസ്ഥാപനമോ നല്‍കുന്ന പലിശ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സൂക്ഷിക്കുന്നത് നല്ലതായിരിക്കും. വായ്‌പാ തുക, പലിശ ബാധ്യ ത തുടങ്ങിയവ ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ആദായനികുതി വകുപ്പില്‍ നിന്നും ഏതെങ്കിലും തരത്തിലു ള്ള ചോദ്യങ്ങളുണ്ടാവുകയാണെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിശദീകരണം നല്‍കാം.
ഭവനം വാങ്ങുകയോ നിര്‍മ്മിക്കുകയോ ചെയ്‌ത് രണ്ട് വര്‍ഷത്തിനു ശേഷം വില്‍ക്കുകയാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയായിരിക്കും ബാധകമാവുക. നേരത്തെ മൂന്ന് വര്‍ഷത്തിന് മുമ്പ് വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി നല്‍കേണ്ടതുണ്ടായിരുന്നു. അതേ സമയം ഭവനം വാങ്ങുകയോ നിര്‍ മ്മിക്കുകയോ ചെയ്‌തതിന് ശേഷം അഞ്ച് വര്‍ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നഷ്‌ടമാകും. നേരത്തെ നികുതി ഇളവായി നേടിയ തുക ഭവനം വിറ്റ വര്‍ഷത്തെ വരുമാനത്തിനൊപ്പം ചേര്‍ക്കേണ്ടിവരും.
ഇഎംഐ അടയ്‌ക്കുന്നതു കൊണ്ടു മാത്രം നികുതി ആനുകൂല്യം ലഭിക്കില്ല. ഭവനത്തിന്റെ ഉടമ നിങ്ങളാണെങ്കില്‍ മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടാകൂ. മാതാപിതാക്കളുടെയോ ജീവിത പങ്കാളിയുടെയോ ഉടമസ്ഥതയിലുള്ള ഭവനത്തിനായി എടുത്ത വായ്‌പയുടെ തിരിച്ചടവ് നടത്തുന്നവര്‍ക്ക് നികുതി ആനുകൂല്യം നഷ്‌ടമാകും. ഭവനം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഉടമസ്ഥതയില്‍ ആയിരിക്കുകയും ഇരുവരും സംയുക്തമായി ഭവനവായ്‌പയെടുക്കുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും നികുതിയിളവ് അവകാശപ്പെടാം. അതേസമയം ജീവിതപങ്കാളിക്കൊപ്പം ഭവനത്തിന്റെ സംയുക്ത ഉടമസ്ഥത ഉണ്ടെങ്കില്‍ കൂടി വായ്‌പയെടുത്തത് പങ്കാളിയുടെ പേരില്‍ മാത്രമാണെങ്കില്‍ നി ങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല.
ഭവനത്തിന്റെ നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയ്‌ക്കുള്ള നികുതിയിളവിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമേ അര്‍ഹതയുണ്ടാവുകയുള്ളൂ. നിര്‍മ്മാണ വേളയില്‍ തിരിച്ചടച്ച പലിശയിന്‍മേലുള്ള നികുതിയിളവ് ഭവനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം തുല്യമായി നേടിയെടുക്കാം. അതായത് ഭവന നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷ ത്തില്‍ ആ വര്‍ഷം തിരിച്ചടച്ച പലിശയും നി ര്‍മ്മാണ വേളയില്‍ തിരിച്ചടച്ച മൊത്തം പലിശയുടെ അഞ്ചിലൊന്നും ചേര്‍ത്ത് നികുതിയിളവ് നേടിയെടുക്കാം. ഇത് അഞ്ച് വര്‍ഷം തുടരാം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.