കെ.അരവിന്ദ്
പലിശനിരക്ക് കുറയുന്നത് ഉയര്‍ന്ന പലിശ നിരക്കില്‍ ഭവന വായ്‌പയെടുത്തവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വായ്‌പയിലേക്ക് ട്രാന്‍ സ്‌ഫര്‍ ചെയ്യുന്നതിനുള്ള അവസരമാണ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ നിന്ന് വായ്‌പ യെടുത്തവര്‍ക്ക് ബാലന്‍സ് ട്രാന്‍സ്‌ഫര്‍ കൂ ടുതല്‍ പ്രയോജനപ്രദമാക്കാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് വായ്‌പ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവരില്‍ പലരും കാലതാമസമോ വായ്‌പ അനുവദിക്കുന്ന തിനുള്ള കര്‍ശനമായ ചട്ടങ്ങളോ കാരണമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന നിര ക്കിലായിരിക്കും പലരും ഇത്തരം വായ്‌പക ളെടുക്കുന്നത്. എന്നാല്‍ വായ്‌പയെടുത്തതിനു ശേഷം തിരിച്ചടവ് കൃത്യമായി തുടരുന്നവ ര്‍ക്ക് അതുവഴി ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താനും കുറഞ്ഞ നിരക്കില്‍ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പൊതുമേഖലാ ബാങ്കു കളെ സമീപിക്കാനും സാധിക്കും.
ഭവന വായ്‌പയെടുത്തവര്‍ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലിശനിരക്ക് കുറഞ്ഞുവെന്നത് കൊണ്ട് മറ്റ് തരത്തിലുള്ള ചെലവുകള്‍ കുറയണമെന്നില്ല. അതുകൊ ണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടം കൂടി പരിഗണിക്കേണ്ടതുണ്ട്. ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ പുതിയ വായ്‌പയുടെ നിരക്ക് നിലവിലുള്ള നിരക്കിനേക്കാള്‍ അരശതമാനമെങ്കിലും കുറവാണെങ്കില്‍ മാത്രമേ പ്രയോജനമുള്ളൂ.
ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ നിലവിലുള്ള വായ്‌പ നേര ത്തെ അടച്ചുതീര്‍ത്ത് പലിശ നിരക്ക് കുറഞ്ഞ മറ്റൊരു വായ്‌പയെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ പുതുതായി വായ്‌പയെ ടുക്കുമ്പോഴുള്ള പ്രോസസിംഗ് ഫീസ്, ഡോ ക്യുമെന്റേഷന്‍ ചാര്‍ജ്, സ്റ്റാമ്പ് ഡ്യൂട്ടി ചാര്‍ജ് തുടങ്ങിയവ അധികമായി വരും. ഈ നിരക്കു കള്‍ ഓരോ സംസ്ഥാനത്തിനും അനുസരിച്ച് വ്യത്യസ്‌തമായിരിക്കും. ഇത്തരം ചാര്‍ജുകളെ ല്ലാം നല്‍കിയതിനു ശേഷം വരുന്ന അറ്റനേട്ടം പരിഗണിച്ചായിരിക്കണം ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതു സംബന്ധിച്ച് തീരുമാന മെടുക്കേണ്ടത്.
ഇത്തരം ചാര്‍ജുകള്‍ എത്രത്തോളം വരുമെന്ന് അറിഞ്ഞാല്‍ മാത്രമേ ഒരു താരതമ്യം നടത്താനാകൂ. മികച്ച ട്രാക്ക് റെക്കോഡുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ ചില ചാര്‍ജുകള്‍ പൂര്‍ണമായോ ഭാഗികമായോ കുറച്ചു നല്‍കാറുണ്ട്.
ബാലന്‍സ് ട്രാന്‍സ്‌ഫര്‍ ചെയ്യുകയാണെ ങ്കില്‍ ഉപഭോക്താവിന്റെ ഇഎംഐ കുറയു മെങ്കില്‍ അതു വഴി വായ്‌പ അടച്ചു തീര്‍ ക്കാന്‍ ബാക്കിയുള്ള കാലയളവില്‍ ലഭിക്കുന്ന നേട്ടം വായ്‌പാ തുകയുടെ എത്ര ശതമാനമാണെന്ന് കണക്കാക്കുകയാണ് ചെയ്യേണ്ടത്. മതിയായ നേട്ടം ലഭിക്കുന്നുണ്ടെങ്കില്‍ മാത്രമേ ട്രാന്‍സ്‌ഫര്‍ കൊണ്ട് പ്രയോജനമുള്ളൂ. ഭാവി യില്‍ പലിശ നിരക്ക് ഉയരാനുള്ള സാധ്യത യും കണക്കാക്കേണ്ടതുണ്ട്. ദീര്‍ഘമായ കാലയളവിനുള്ളില്‍ വായ്‌പ അടച്ചുതീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മാത്രമേ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ കൊണ്ട് പ്രയോജനമുള്ളൂ. സമീപ ഭാവിയില്‍ തന്നെ വായ്‌പ അടച്ചുതീര്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബാലന്‍സ് ട്രാന്‍ സ്‌ഫര്‍ നടത്തിയതു കൊണ്ട് കാര്യമായ പ്രയോജനമുണ്ടാകണമെന്നില്ല.
ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ പലിശനിരക്ക് നിര്‍ണയിക്കുന്ന വായ്‌പാ സ്‌കീമുകള്‍ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ തങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ കുറിച്ച് മനസിലാക്കിയിരിക്കണം. ഇപ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെയുള്ള ക്രെഡിറ്റ് റിപ്പോര്‍ട്ട് സൗജന്യമായി ലഭിക്കുന്നതിന് അവസരമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ എല്ലാ ഉപഭോക്താക്കള്‍ ക്കും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് നിര്‍ബന്ധമായും ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ എല്ലാ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉപഭോക്താക്കാള്‍ക്ക് 300 നും 900നും ഇടയിലുള്ള ക്രെഡിറ്റ് സ്‌കോറാണ് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ നല്‍കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ വ്യക്തികളുടെ വായ്‌പാ യോഗ്യത മെച്ചപ്പെടുത്തുന്നു. ഭൂരിഭാഗം വായ്‌പകളും അനുവദിക്കപ്പെടുന്നത് 750ന് മുകളില്‍ ക്രെഡിറ്റ് സ്‌കോറുള്ളവര്‍ക്കാ ണ്.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വ്യക്തികളുടെ മുന്‍കാല വായ്‌പ സംബന്ധിച്ച വിവരങ്ങള്‍, വായ്‌പകളു ടെ തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങ ള്‍ ഇവയെല്ലാം പരിഗണിച്ചാണ് ക്രെഡി റ്റ് ബ്യൂറോകള്‍ ക്രെഡിറ്റ് ഹിസ്റ്ററി ത യാറാക്കുന്നത്. ഭവനവായ്‌പ, വാഹന വായ്‌പ, വ്യ ക്തിഗത വായ്‌പ, ക്രെഡിറ്റ് കാര്‍ഡ് വായ്‌പ തുടങ്ങിയ എല്ലാ ത രം വായ്‌പകളുടെയും വിശദാംശങ്ങള്‍ ക്രെഡി റ്റ് ബ്യൂറോകള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം വിശദാംശങ്ങളെല്ലാം ഉള്‍ പ്പെട്ട വായ്‌പാ ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് ബ്യൂറോകള്‍ ക്രെഡിറ്റ് സ്‌കോര്‍ നിര്‍ണയിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.