പ്രമുഖ ഹോളിവുഡ് നടനും ഹിറ്റ് ചിത്രമായ ബ്ലാക്ക് പാന്തറിലെ നായകനുമായ ചാഡ്‌വിക് ബോസ്മാന്‍ (43) അന്തരിച്ചു. ലോസ് ആഞ്ചലസിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. വന്‍കുടലിലെ അര്‍ബുദബാധയെത്തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയില്‍ അറിയിച്ചു.
ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ചാഡ്‌വിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണ്. അദ്ദേഹം ഒരു യഥാര്‍ഥ പോരാളിയും സ്ഥിരോല്‍സാഹിയുമായിരുന്നു. നിങ്ങള്‍ വളരെയധികം സ്‌നേഹിച്ച ഒട്ടേറെ സിനിമകള്‍ നിങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് കുടുംബം വ്യക്തമാക്കി. രോഗം ബാധിച്ച് കീമോതെറാപ്പിയും ശസ്ത്രക്രിയകളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലും അദ്ദേഹം സിനിമാ ചിത്രീകരണത്തില്‍ മുഴുകിയിരുന്നു.
ഫ്രം മാര്‍ഷല്‍ ടു ഡ ഫൈവ് ബ്ലഡ്സ്, ഓഗസ്റ്റ് വില്‍സണ്‍സ് മാ റെയ്നീസ് ബ്ലാക്ക് ബോട്ടം തുടങ്ങി നിരവധി സിനിമകളില്‍ കാന്‍സര്‍ ബാധിതനായിരിക്കെ അദ്ദേഹം അഭിനയിച്ചു. 1976 നവംബര്‍ 29ല്‍ ജനിച്ച ചാഡ്വിക് സിനിമകള്‍ക്ക് പുറമെ നിരവധി ടെലിവിഷന്‍ സീരിയലുകളുടെയും ഭാഗമായി. ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാന്‍ പ്രശസ്തനായത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍, അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
ഹിറ്റ് സിനിമയായ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് ഇൻഫിനിറ്റി എന്നീ സിനിമകളുടെയും ഭാഗമായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.