ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ വിജയക്കുതിപ്പ് തുടരുന്നു. രാജസ്ഥാൻ റോയൽസിനെ 46 റൺസിനാണ് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചത്. സ്കോർ: ഡൽഹി 184/8 (20). രാജസ്ഥാൻ 138 (19.4).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം ആശാവഹമായിരുന്നില്ല. ജോഫ്ര ആർച്ചറുടെ(മൂന്ന് വിക്കറ്റ്) ബൗളിംഗ് പ്രകടനം ഡൽഹി ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചു. ഓപ്പണർമാരായ ധവാനെയും പൃഥ്വി ഷായെയും ആർച്ചർ മടക്കി. താളം കണ്ടെത്തി വരുന്നതിനിടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ റൺ ഒട്ടുമായി. ഋഷഭ് പന്തും റൺ ഔട്ടായതോടെ പരുങ്ങലിലായ ഡൽഹിയെ സ്റ്റോയിനിസും ഹെറ്റ്മേയറും ചേർന്നാണ് മത്സരത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്. ബൗണ്ടറികളിലൂടെ ഇരുവരും സ്കോറിംഗിന് വേഗം കൂട്ടി. 30 പന്തിൽ 39 റൺസെടുത്ത് സ്റ്റോയിനിസ് പുറത്തായെങ്കിലും മറുവശത്ത് ഹെറ്റ്മേയർ തകർത്തടിച്ചു. 24 ബോളിൽ 45 റൺസെടുത്താണ് ഹെറ്റ്മേയർ പുറത്തായത്.
185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ മുൻനിര ബാറ്റ്സ്മാൻമാർ ഒരിക്കൽക്കൂടി പരാജയപ്പെടുത്തി. ജയ്സ്വാൾ(36 പന്തിൽ 34), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (17 പന്തിൽ 24) എന്നിവരൊഴികെയുള്ള മുൻനിരക്കാരെല്ലാം പൊരുതാതെ കീഴടങ്ങി. മലയാളി താരം സഞ്ജു സാംസണ് രണ്ടക്കം തികയ്ക്കാൻ പോലുമായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്നു. മധ്യനിരതാരം ടിവാറ്റിയയുടെ (29 പന്തിൽ 38 റൺസ്) പോരാട്ടം രാജസ്ഥാന്റെ തോൽവി ഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ. ഒടുവിൽ ജയത്തിന് 46 റൺസ് അകലെ രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചു. ഡൽഹിയ്ക്കായി റബാഡ മൂന്നും അശ്വിൻ, സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.