India

ഭവനം വാങ്ങുന്നതിന്‌ മുമ്പ്‌ ചെയ്യണം ചില കണക്കുകള്‍

കെ.അരവിന്ദ്‌

ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക്‌ താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന്‌ അകന്ന്‌ നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്‌. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാകൂ.

നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്ത്‌ എത്ര കാലം താമസിക്കുമെന്നതിനെ ആശ്രയിച്ചാണ്‌ ഭവനം വാങ്ങുന്നതു സംബന്ധിച്ച്‌ തീരുമാനിക്കേണ്ടത്‌. മറ്റ്‌ നഗരങ്ങളിലേക്ക്‌ ജോ ലിയുടെ ഭാഗമായി താമസം മാറാനുള്ള സാധ്യതയുണ്ടെങ്കില്‍ ഭവനം വാങ്ങുന്നതിനേക്കാള്‍ വാടകയ്‌ക്ക്‌ താമസിക്കുന്നതാകും ഉചിതം. സ്ഥിരമായി നിലവിലുള്ള നഗരത്തില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഭവനം വാങ്ങേണ്ടതുള്ളൂ.

റിയല്‍ എസ്റ്റേറ്റ്‌ എന്നത്‌ ഉദ്ദേശിക്കുന്ന സമയത്ത്‌ ഉദ്ദേശിക്കുന്ന വിലയ്‌ക്ക്‌ വില്‍ക്കാന്‍ സാ ധിക്കുന്ന ആസ്‌തിയല്ല. പ്രത്യേകിച്ചും നോട്ട്‌ നിരോധനത്തിനു ശേഷം റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. കള്ളപ്പണത്തിന്റെ വലിയൊരു പങ്ക്‌ വെള്ളപ്പണമായതോടെ നിക്ഷേപം എന്ന നിലയില്‍ ഭൂമിയും ഭവനവവും വാങ്ങുന്നത്‌ കുറഞ്ഞതാണ്‌ കാരണം. അതുകൊണ്ടുതന്നെ നിലവില്‍ താമസിക്കുന്ന നഗരത്തില്‍ ഒരു ഭവനം വാങ്ങിയാല്‍ പിന്നീട്‌ ആ നഗരത്തില്‍ നിന്ന്‌ താമസം മാറുമ്പോള്‍ മതിയായ വിലയ്‌ക്ക്‌ വില്‍പ്പന നടക്കണമെന്നില്ല.

വാടകയ്‌ക്ക്‌ കൊടുക്കുകയാണെങ്കില്‍ അതു വഴി ഉയര്‍ന്ന വരുമാനം കിട്ടാനു ള്ള സാധ്യതയും കുറവാണ്‌. നിക്ഷേപത്തിന്റെ മൂന്ന്‌ ശതമാനത്തില്‍ താഴെയാണ്‌ ഇന്ത്യയിലെ പല നഗരങ്ങളിലും ലഭിക്കുന്ന പ്രതിവര്‍ഷ വാടക. വീട്‌ വാങ്ങാന്‍ തീരുമാനിച്ചാല്‍ അത്‌ നി ങ്ങള്‍ക്ക്‌ താങ്ങാനാകുന്നതാണോ എന്ന്‌ കൂടി പരിശോധിക്കേണ്ടതുണ്ട്‌. വളരെ വലിയ തുകയാണ്‌ ഭവനത്തിനായി ആവശ്യമുള്ള മൂലധനം. താമസ സ്ഥലത്ത്‌ നിന്ന്‌ ജോലി സ്ഥലത്തേക്കുള്ള ദൂരം, ആവശ്യമായ ഡൗണ്‍ പേമെ ന്റ്‌ തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിക്കണം. ഭവനം വാങ്ങുന്നതിന്‌ ആവശ്യമായ തുകയുടെ 25 ശതമാനമെങ്കിലും നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ബാങ്കുകള്‍ ഭവനം വാ ങ്ങുന്നതിന്‌ ആവശ്യമായ തുകയുടെ 80 ശതമാനം വരെ വായ്‌പയായി നല്‍കുമെങ്കിലും 25 ശതമാനമെങ്കിലും സ്വന്തം കൈയില്‍ നിന്ന്‌ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഭവനം വാങ്ങുന്നത്‌ മറ്റ്‌ സാമ്പത്തിക ല ക്ഷ്യങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പോ ലുള്ള ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭവന വായ്‌പയുടെ ഭാരം ചുമലിലെടുത്ത്‌ വെക്കാവൂ.

വാടകയും ഭവനത്തിന്റെ വിലയും തമ്മിലുള്ള അനുപാതം കൂടി പരിഗണിക്കേണ്ടതുണ്ട്‌. ഭവനത്തിന്റെ വിലയുടെ മൂന്ന്‌ ശതമാനത്തില്‍ താഴെയാണ്‌ വര്‍ഷത്തില്‍ നല്‍കുന്ന വാടകയെങ്കില്‍ വാടകയ്‌ക്ക്‌ താമസിക്കുന്നതാണ്‌ ഉചിതമായ തീരുമാനം. ഉദാഹരണത്തിന്‌ നിങ്ങള്‍ 50 ലക്ഷം രൂപ വില വരുന്ന ഒരു ഫ്‌ളാറ്റാണ്‌ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ കരുതുക. നിങ്ങള്‍ നിലവില്‍ നല്‍കുന്ന വാടക പ്രതിമാസം 10,000 രൂപയാണെന്നിരിക്കട്ടെ. അതായത്‌ പ്രതിവര്‍ഷം നല്‍കുന്ന വാടക 1,12,000 രൂപ. ഭ വനത്തിന്റെ വിലയുടെ മൂന്ന്‌ ശതമാനത്തില്‍ താഴെയാണ്‌ ആ തുക. ആ നിലയ്‌ക്ക്‌ നിങ്ങള്‍ ഭവനം വാങ്ങുന്നത്‌ ഒഴിവാക്കി വാടകയ്‌ക്ക്‌ താമസിക്കുകയും ഇഎംഐ ആയി നല്‍കേണ്ടി വരുന്ന തുക നിക്ഷേപിക്കുകയും ചെയ്യുന്നതാകും ഉചിതം. മ്യൂച്വല്‍ ഫണ്ടുകളില്‍ സി സ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി എല്ലാ മാസവും നിക്ഷേപിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന തുക സമ്പാദിക്കാനാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.