കെ.അരവിന്ദ്
ഭവനം വാങ്ങുന്നതാണോ അതോ വാടകയ്‌ക്ക് താമസിക്കുന്നതാണോ ഉചിതം? ജോലിയുടെ ആവശ്യത്തിനായി ജന്മനാട്ടില്‍ നിന്ന് അകന്ന് നഗരങ്ങളില്‍ താമസിക്കുന്നവര്‍ പൊതുവെ നേരിടുന്ന ഒരു ചോദ്യമാണിത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകൂ.
നിലവില്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എത്ര കാലം താമസിക്കുമെന്നതിനെ ആശ്രയിച്ചാണ് ഭവനം വാങ്ങുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത്. മറ്റ് നഗരങ്ങളിലേക്ക് ജോ ലിയുടെ ഭാഗമായി താമസം മാറാനുള്ള സാധ്യതയുണ്ടെങ്കില്‍ ഭവനം വാങ്ങുന്നതിനേക്കാള്‍ വാടകയ്‌ക്ക് താമസിക്കുന്നതാകും ഉചിതം. സ്ഥിരമായി നിലവിലുള്ള നഗരത്തില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ മാത്രമേ ഭവനം വാങ്ങേണ്ടതുള്ളൂ.
റിയല്‍ എസ്റ്റേറ്റ് എന്നത് ഉദ്ദേശിക്കുന്ന സമയത്ത് ഉദ്ദേശിക്കുന്ന വിലയ്‌ക്ക് വില്‍ക്കാന്‍ സാ ധിക്കുന്ന ആസ്‌തിയല്ല. പ്രത്യേകിച്ചും നോട്ട് നിരോധനത്തിനു ശേഷം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിന്റെ വലിയൊരു പങ്ക് വെള്ളപ്പണമായതോടെ നിക്ഷേപം എന്ന നിലയില്‍ ഭൂമിയും ഭവനവവും വാങ്ങുന്നത് കുറഞ്ഞതാണ് കാരണം. അതുകൊണ്ടുതന്നെ നിലവില്‍ താമസിക്കുന്ന നഗരത്തില്‍ ഒരു ഭവനം വാങ്ങിയാല്‍ പിന്നീട് ആ നഗരത്തില്‍ നിന്ന് താമസം മാറുമ്പോള്‍ മതിയായ വിലയ്‌ക്ക് വില്‍പ്പന നടക്കണമെന്നില്ല.
വാടകയ്‌ക്ക് കൊടുക്കുകയാണെങ്കില്‍ അതു വഴി ഉയര്‍ന്ന വരുമാനം കിട്ടാനു ള്ള സാധ്യതയും കുറവാണ്. നിക്ഷേപത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെയാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ലഭിക്കുന്ന പ്രതിവര്‍ഷ വാടക. വീട് വാങ്ങാന്‍ തീരുമാനിച്ചാല്‍ അത് നി ങ്ങള്‍ക്ക് താങ്ങാനാകുന്നതാണോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. വളരെ വലിയ തുകയാണ് ഭവനത്തിനായി ആവശ്യമുള്ള മൂലധനം. താമസ സ്ഥലത്ത് നിന്ന് ജോലി സ്ഥലത്തേക്കുള്ള ദൂരം, ആവശ്യമായ ഡൗണ്‍ പേമെ ന്റ് തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിക്കണം. ഭവനം വാങ്ങുന്നതിന് ആവശ്യമായ തുകയുടെ 25 ശതമാനമെങ്കിലും നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ബാങ്കുകള്‍ ഭവനം വാ ങ്ങുന്നതിന് ആവശ്യമായ തുകയുടെ 80 ശതമാനം വരെ വായ്‌പയായി നല്‍കുമെങ്കിലും 25 ശതമാനമെങ്കിലും സ്വന്തം കൈയില്‍ നിന്ന് നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഭവനം വാങ്ങുന്നത് മറ്റ് സാമ്പത്തിക ല ക്ഷ്യങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം പോ ലുള്ള ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാത്ത രീതിയില്‍ മാത്രമേ ഭവന വായ്‌പയുടെ ഭാരം ചുമലിലെടുത്ത് വെക്കാവൂ.
വാടകയും ഭവനത്തിന്റെ വിലയും തമ്മിലുള്ള അനുപാതം കൂടി പരിഗണിക്കേണ്ടതുണ്ട്. ഭവനത്തിന്റെ വിലയുടെ മൂന്ന് ശതമാനത്തില്‍ താഴെയാണ് വര്‍ഷത്തില്‍ നല്‍കുന്ന വാടകയെങ്കില്‍ വാടകയ്‌ക്ക് താമസിക്കുന്നതാണ് ഉചിതമായ തീരുമാനം. ഉദാഹരണത്തിന് നിങ്ങള്‍ 50 ലക്ഷം രൂപ വില വരുന്ന ഒരു ഫ്‌ളാറ്റാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് കരുതുക. നിങ്ങള്‍ നിലവില്‍ നല്‍കുന്ന വാടക പ്രതിമാസം 10,000 രൂപയാണെന്നിരിക്കട്ടെ. അതായത് പ്രതിവര്‍ഷം നല്‍കുന്ന വാടക 1,12,000 രൂപ. ഭ വനത്തിന്റെ വിലയുടെ മൂന്ന് ശതമാനത്തില്‍ താഴെയാണ് ആ തുക. ആ നിലയ്‌ക്ക് നിങ്ങള്‍ ഭവനം വാങ്ങുന്നത് ഒഴിവാക്കി വാടകയ്‌ക്ക് താമസിക്കുകയും ഇഎംഐ ആയി നല്‍കേണ്ടി വരുന്ന തുക നിക്ഷേപിക്കുകയും ചെയ്യുന്നതാകും ഉചിതം. മ്യൂച്വല്‍ ഫണ്ടുകളില്‍ സി സ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി എല്ലാ മാസവും നിക്ഷേപിച്ചാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന തുക സമ്പാദിക്കാനാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.