Kerala

ശക്തമായ മഴ; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

 

ആലപ്പുഴ: ആലപ്പുഴയില്‍ ശക്തമായ മഴ തുടരുന്നു . മഴ കനത്തതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി . കൈനക്കിരി, എടത്വ, രാമങ്കിരി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. എ സി റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ജില്ലയില്‍ രാവിലെ ഉണ്ടായ ശക്തമായ കാറ്റില്‍ വീടുകളുടെ മേല്‍ക്കൂര ഉള്‍പ്പടെ നിലം പതിച്ചിരുന്നു. ചേര്‍ത്തലയില്‍ മരം വീണ് വീട് തകര്‍ന്നു. കണ്ടമംഗലത്ത് ചിറയില്‍ രാജേഷിന്‍റെ വീടാണ് തകര്‍ന്നത്. ചേര്‍ത്തലയിലും കാവാലത്തും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു.

വെള്ളം കയറിയതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരസഭ മൂന്നു കുടുംബങ്ങളിലെ പതിനെട്ടോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കീച്ചേരിമേല്‍ ജെ ബി എസ് സ്കൂളിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്. താലൂക്കില്‍ ഇവിടെ മാത്രമാണ് ക്യാമ്ബ് തുറന്നിട്ടുള്ളത്. പാണ്ടനാട് പഞ്ചായത്തില്‍ നിന്നും ഒരു കുടുംബത്തെയും മാറ്റി താമസിച്ചിട്ടുണ്ട്. ഇവരെ ബന്ധുവീട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.

മഴക്കെടുതി: ആലപ്പുഴ ജില്ലയിലെ കൺട്രോൾ റൂമുകൾ

കലക്ടറേറ്റ് കൺട്രോൾ റൂം നമ്പർ 0477 2236831

വിവിധ താലൂക്കുകളിലും കൺട്രോൾ റൂമൂകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കുട്ടനാട് -0477-2702221

കാർത്തികപ്പള്ളി- 0479-2412797

അമ്പലപ്പുഴ- 0477 2253771

ചെങ്ങന്നൂർ- 0479 2452334

ചേർത്തല- 0478- 2813103

മാവേലിക്കര- 0479 2302216

 

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.